സമസ്ത സ്ഥാപകദിനാചരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: മുസ്ലിം കൈരളിയുടെ അഭിമാനകരമായ അസ്തിത്വത്തിന് ആത്മീയ തണൽ വിരിച്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അതിൻ്റെ സ്ഥാപക ദിനത്തിൽ മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസയിൽ സ്ഥാപക ദിനാചരണവും പ്രാർത്ഥനാ സംഗമവും നടത്തി. സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ് പതാക ഉയർത്തി പരിപാടിക്കു തുടക്കം കുറിച്ചു.

സമസ്ത ബഹ്റൈൻ വൈസ് പ്രസിഡണ്ട് ഹാഫിള് ശറഫുദ്ധീൻ മൗലവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സമസ്ത ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട്, മദ്റസ മുഅല്ലിമീങ്ങളായ കാസിം നജൂമി, അബ്ദു റഹ്‌മാൻ മുസ്‌ലിയാർ, ശിഹാബ് മൗലവി, സഈദ് മൗലവി, SKSSF ബഹ്റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ, സമസ്ത മനാമ ഏരിയ ഓർഗനൈസിംഗ് സെക്രട്ടറി സജീർ പന്തക്കൽ, വൈസ് പ്രസിഡണ്ട് ശൈഖ് റസാഖ്, സുബൈർ ഫ്രീഡം, ജോയിൻ്റ് സെക്രട്ടറിമാരായ സുലൈമാൻ പറവൂർ, അബ്ദുൽ റൗഫ്, മെമ്പർമാരായ മുഹമ്മദ് സ്വാലിഹ്, ശക്കീർ മാഹി, അബ്ദുൽ ജബ്ബാർ, ശമീർ വി വി തുടങ്ങിയവർ സന്നിഹിതരായിരുന്നു

article-image

asassaas

You might also like

  • Lulu Exchange
  • Straight Forward

Most Viewed