റോബോട്ടിക് സർജറിയിലും അവയവമാറ്റത്തിലും ബഹ്‌റൈൻ റോയൽ മെഡിക്കൽ സർവീസസിന് മികച്ച നേട്ടം; ആരോഗ്യരംഗത്ത് രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ മുന്നേറ്റം
പ്രദീപ് പുറവങ്കര l ബഹ്റൈൻ
മനാമ: അവയവമാറ്റ ശസ്ത്രക്രിയ, റോബോട്ടിക് സർജറി, ഹൃദ്രോഗ ചികിത്സ എന്നിവയിൽ കൈവരിച്ച മികച്ച നേട്ടങ്ങളിലൂടെ അത്യാധുനിക ആരോഗ്യ സംരക്ഷണ രംഗത്തെ പ്രാദേശിക-അന്തർദേശീയ തലത്തിലുള്ള തങ്ങളുടെ നേതൃസ്ഥാനം റോയൽ മെഡിക്കൽ സർവീസസ് കൂടുതൽ ശക്തമാക്കി. റോയൽ മെഡിക്കൽ സർവീസസിന് കീഴിലുള്ള ആശുപത്രികളും മെഡിക്കൽ സെന്ററുകളും ബഹ്‌റൈന്റെ സൈനിക ആരോഗ്യ സംവിധാനത്തിന്റെ വളർച്ചയും പുരോഗതിയും പ്രതിഫലിപ്പിക്കുന്ന ഗുണമേന്മയുള്ള നേട്ടങ്ങളാണ് തുടർച്ചയായി കൈവരിക്കുന്നതെന്ന് റോയൽ മെഡിക്കൽ സർവീസസ് കമാൻഡർ ബ്രിഗേഡിയർ ജനറൽ ഡോക്ടർ ശൈഖ് ഫഹദ് ബിൻ ഖലീഫ പറഞ്ഞു. ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മെഡിക്കൽ മാനദണ്ഡങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന ഈ സംവിധാനം, പ്രത്യേക ആരോഗ്യ പരിപാലന മേഖലയിലെ പ്രമുഖ പ്രാദേശിക ഹബ്ബ് എന്ന പദവി കൂടുതൽ ഉറപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഔദ്യോഗിക പ്രസ്താവന പ്രകാരം, റോബോട്ടിക് സർജറിയിൽ മിലിട്ടറി ഹോസ്പിറ്റൽ ഗണ്യമായ പുരോഗതിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി ഏകദേശം ഇരുനൂറോളം അത്യാധുനിക ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി. അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നടത്തിയ അസ്ഥിരോഗ ശസ്ത്രക്രിയകൾ, യൂറോളജി നടപടിക്രമങ്ങൾ, ട്യൂമർ നീക്കം ചെയ്യൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. റോബോട്ടിക് സംവിധാനങ്ങളുടെ ഉപയോഗം ശസ്ത്രക്രിയകളിലെ കൃത്യത വർദ്ധിപ്പിക്കാനും, വിജയശതമാനം കൂട്ടാനും, സങ്കീർണ്ണതകൾ കുറയ്ക്കാനും, രോഗികൾക്ക് വേഗത്തിൽ സുഖം പ്രാപിക്കാനും സഹായിച്ചതായി അധികൃതർ വ്യക്തമാക്കി.
മറ്റൊരു പ്രധാന നേട്ടമായി, കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ തങ്ങളുടെ പ്രത്യേക സേവനങ്ങളും അവയവമാറ്റ ശസ്ത്രക്രിയാ പരിപാടികളും കൂടുതൽ വ്യാപിപ്പിച്ചു. വൃക്ക, കരൾ മാറ്റിവെക്കൽ ഉൾപ്പെടെ നൂറോളം അവയവമാറ്റ ശസ്ത്രക്രിയകളാണ് ഇവിടെ ഇതുവരെ നിർവഹിച്ചത്. ബഹ്‌റൈനിലെ പ്രമുഖ മെഡിക്കൽ വിദഗ്ധരുടെ മികച്ച പരിചയസമ്പന്നതയും, സങ്കീർണ്ണമായ ശസ്ത്രക്രിയാ മേഖലകളിൽ ബഹ്‌റൈൻ ആസ്ഥാനമായുള്ള സ്പെഷ്യലിസ്റ്റുകൾ കൈവരിക്കുന്ന മികച്ച ശേഷിയുമാണ് ഇത് കാണിക്കുന്നതെന്ന് റോയൽ മെഡിക്കൽ സർവീസസ് വ്യക്തമാക്കി.
മനന

