ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി സി.ബി.എസ്.ഇ വിജയികളെ ആദരിച്ചു


പ്രദീപ് പുറവങ്കര

മനാമ: സി.ബി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി (എസ്.എൻ.സി.എസ്) അംഗങ്ങളുടെ മക്കളെ ചടങ്ങിൽ ആദരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് എസ്.എൻ.സി.എസ് ആസ്ഥാനത്ത് വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

സൊസൈറ്റി ചെയർമാൻ കൃഷ്ണകുമാർ ഡി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീകാന്ത് എം.എസ് സ്വാഗതം ആശംസിച്ചു. യൂണിക്കോ ഗ്രൂപ്പ് മേധാവി ജയശങ്കർ വിശ്വനാഥൻ, സെയിം കോൺട്രാക്റ്റിംഗ് മേധാവി ദിലീപ് കുമാർ എന്നിവർ മുഖ്യ അതിഥികളായി പങ്കെടുത്തു. വിജയികളായ വിദ്യാർഥികൾക്ക് ഇവർ ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ആശംസകൾ നേരുകയും ചെയ്തു. അനുപമ പ്രശാന്ത് മുഖ്യ അവതാരകയായിരുന്ന ചടങ്ങിന് എഡ്യൂക്കേഷൻ സെക്രട്ടറി ബിജു പി.സി നന്ദി പ്രകാശിപ്പിച്ചു.

article-image

eqw3eqweqw

You might also like

  • Lulu Exchange
  • Straight Forward

Most Viewed