ബഹ്‌റൈൻ നാടൻ പന്തുകളി ടൂർണമെന്റ്: പാമ്പൂരാൻപാറയെ പരാജയപ്പെടുത്തി തോട്ടപ്പള്ളി ടീം ജേതാക്കൾ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ (ബി.കെ.എൻ.ബി.എഫ്) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആറാമത് 20/20 നാടൻ പന്ത് കളി ടൂർണമെന്റിൽ തോട്ടപ്പള്ളി ടീം ജേതാക്കളായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ പാമ്പൂരാൻപാറ ടീമിനെ കീഴടക്കിയാണ് തോട്ടപ്പള്ളി ടീം ജോബിൻ പുതുപ്പറമ്പിൽ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫി സ്വന്തമാക്കിയത്. ന്യൂ സിഞ്ച് മൈതാനിയിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു കലാശപ്പോരാട്ടം നടന്നത്.

തുടർന്ന് നടന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രമുഖ സാമൂഹിക പ്രവർത്തകൻ കെ. ടി. സലിം നിർവഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു. ബി. കെ. എൻ. ബി. എഫ് പ്രസിഡന്റ് റിന്റോമോൻ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെയർമാൻ റെജി കുരുവിള, ഒ. ഐ. സി. സി. കോട്ടയം ജില്ലാ പ്രസിഡന്റ് ഷിജു പുന്നവേലിൽ, കെ. എൻ. ബി. എ രക്ഷാധികാരി മോബി കുര്യാക്കോസ്, ജോയിന്റ് സെക്രട്ടറി രൂപേഷ്, സിനു ജോബിൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ടൂർണമെന്റിലെ വ്യക്തിഗത പുരസ്‌കാരങ്ങളിൽ പാമ്പൂരാൻപാറ ടീമിന്റെ ശ്രീരാജ് മികച്ച പൊക്കി വെട്ടുകാരനായും മികച്ച കൈവെട്ടുകാരനായും തിരഞ്ഞെടുക്കപ്പെട്ടു. തോട്ടപ്പള്ളി ടീമിലെ ആന്റോ മികച്ച പിടുത്തക്കാരനായും, വെള്ളൂർ ടീമിലെ ബിനു ടൂർണമെന്റിലെ മികച്ച കളിക്കാരനായും അർഹരായി. കെ. എൻ. ബി. എ ടീമിന്റെ റഫീഖ് അച്ചടക്കമുള്ള കളിക്കാരനായും, തോട്ടപ്പള്ളി ടീമിലെ ആദിത്യൻ നവാഗത പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.

ചടങ്ങിൽ ബി. കെ. എൻ. ബി. എഫ് സെക്രട്ടറി നിഖിൽ തോമസ് സ്വാഗതവും രക്ഷാധികാരി സാജൻ തോമസ് നന്ദിയും രേഖപ്പെടുത്തി.

article-image

dsdssasa

You might also like

  • Lulu Exchange
  • Straight Forward

Most Viewed