ബഹ്‌റൈൻ തിരൂർ കൂട്ടായ്മ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ മലപ്പുറം ജില്ലക്കാരായ തിരൂർ താലൂക്ക് നിവാസികളുടെ പ്രാദേശിക കൂട്ടായ്മയായ 'ബഹ്‌റൈൻ തിരൂർ കൂട്ടായ്മ'യുടെ 2026-ലെ ജനറൽ ബോഡി യോഗം സെഗായ്യയിലെ ഫീനിക്സ് ആർട്സ് ആൻഡ് സ്പോർട്സ് സെന്ററിൽ വെച്ച് ചേർന്നു. ഷമീർ പൊട്ടച്ചോലയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുജീബ് റഹ്മാൻ പി സ്വാഗതവും കഴിഞ്ഞ പ്രവർത്തന വർഷത്തെ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ജീവകാരുണ്യ-സാംസ്കാരിക രംഗത്ത് സജീവമായ സംഘടനയുടെ മുഖ്യ രക്ഷാധികാരികളായി അഷ്‌റഫ് പൂക്കയിലിനെയും ഷമീർ പൊട്ടച്ചോലയെയും യോഗം നിലനിർത്തി. പുതിയ പ്രസിഡന്റായി ഇസ്മായിൽ കൈനിക്കരയെയും ജനറൽ സെക്രട്ടറിയായി നജ്മുദ്ധീനെയും ട്രഷററായി ജിതിൻദാസിനെയും ഓർഗ്ഗനൈസിങ് സെക്രട്ടറിയായി റമീസ് തിരൂരിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി അയ്യൂബ് മുണ്ടെകാട്ട്, താജുദ്ധീൻ തിരൂർ, മമ്മുക്കുട്ടി എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി ഇബ്രാഹിം പരിയാപുരം, φαറൂഖ്, റഷീദ് എന്നിവരെയും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളെയും നാട്ടിലെ കോർഡിനേറ്റർമാരായി അഷ്‌റഫ് കുന്നത്തുപറമ്പിൽ, വാഹിദ് ബിയ്യാത്തിയിൽ, അനൂപ് കൈനിക്കര എന്നിവരെയും ചുമതലപ്പെടുത്തി. യോഗത്തിൽ ഉസ്മാൻ പാറപ്പുറം നന്ദി രേഖപ്പെടുത്തി.
sdvadsasasas

