പാക്ട് 20-ാം വാർഷികം: ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ പ്രവാസ ഭൂമികയിൽ ഇരുപത് വർഷങ്ങൾ പൂർത്തിയാക്കിയ പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്), തങ്ങളുടെ കൂട്ടായ്മയിലെ പത്താം ക്ലാസ്സിലെയും പ്ലസ് ടു വിലെയും പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രൗഢമായ ഈ ചടങ്ങിൽ കരിയർ വഴികളെക്കുറിച്ചും പുതിയ കോഴ്സുകളെക്കുറിച്ചും വർത്തമാനകാല വെല്ലുവിളികളെ നേരിടുന്നതിനെക്കുറിച്ചും വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്ത പ്രത്യേക സെഷനുകൾ നടന്നു. രഞ്ജിനി മേനോൻ, അനഘ മധുസൂധനൻ, വൈഷ്ണവ് ഉണ്ണി, രാജീവ്‌ നായർ, അമ്മു രമേഷ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. പാക്ട് പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായ ചടങ്ങിൽ വനിതാ വിഭാഗം പ്രസിഡന്റ് സജിത സതീഷ് കുട്ടികൾക്കായി പ്രത്യേക ക്ലാസ്സ് നയിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സംഘടന വിദ്യാർത്ഥികൾക്ക് നൽകി വരുന്ന പിന്തുണയെക്കുറിച്ചും നല്ലൊരു ഭാവിയെ വാർത്തെടുക്കുന്നതിൽ വിദ്യാർത്ഥി സമൂഹത്തിന്റെ പങ്കിനെക്കുറിച്ചും ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ ഓർമ്മിപ്പിച്ചു. പാക്ട് ഭാരവാഹികളായ രവി മാരാത്ത്‌, ജഗദീഷ് കുമാർ, ഇ വി വിനോദ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകിയപ്പോൾ ഉഷ സുരേഷ് നന്ദി പ്രകാശനം നടത്തി.

article-image

dsdsaads

You might also like

  • Lulu Exchange
  • Straight Forward

Most Viewed