കെ.സി.എ - ബി.എഫ്.സി 'ദി ഇന്ത്യൻ ടാലന്റ് സ്കാൻ 2026' ഒക്ടോബർ മുതൽ; 180-ലേറെ മത്സരങ്ങൾ; രജിസ്ട്രേഷൻ ഒക്ടോബർ 8 വരെ


പ്രദീപ് പുറവങ്കര

മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) ബഹ്‌റൈനിലെ ഇന്ത്യൻ കുട്ടികൾക്കായി വർഷം തോറും സംഘടിപ്പിച്ചു വരുന്ന കലാ-സാഹിത്യ മാമാങ്കം “കെ.സി.എ - ബി.എഫ്.സി ദി ഇന്ത്യൻ ടാലന്റ് സ്കാൻ” 26-ാം വർഷത്തിലേക്ക്. ഒക്ടോബർ മൂന്നാം വാരം മുതൽ ഡിസംബർ ആദ്യവാരം വരെ വിവിധ ഘട്ടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.

പരിപാടിയുടെ നടത്തിപ്പ് കാര്യക്ഷമമാക്കാൻ ലിയോ ജോസഫ് ചെയർമാനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചതായി കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ പത്രക്കുറിപ്പിൽ അറിയിച്ചു. ചീഫ് കോർഡിനേറ്ററായി സിമി ലിയോ, വൈസ് ചെയർമാനായി ജോഷി വിതയത്തിൽ, വൈസ് ചെയർപേഴ്സൺമാരായി സിമി അശോക്, പ്രെറ്റി റോയ് എന്നിവരും പ്രവർത്തിക്കും. പ്രോഗ്രാമിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ ഉപസമിതികളും, സേവി മാത്തുണ്ണി, വർഗീസ് ജോസഫ്, റോയ് സി. ആന്റണി, അരുൾദാസ് തോമസ് എന്നിവരടങ്ങുന്ന ഉപദേശക സമിതിയും രൂപീകരിച്ചിട്ടുണ്ട്.

സെപ്റ്റംബർ 17-ന് ആരംഭിച്ച രജിസ്ട്രേഷൻ ഒക്ടോബർ 8-ന് അവസാനിക്കുമെന്ന് ഐ.ടി.എസ് പ്രോഗ്രാം ചെയർമാൻ ലിയോ ജോസഫ് അറിയിച്ചു. മത്സരങ്ങൾ ഒക്ടോബർ 20-ന് ആരംഭിക്കും. ബഹ്‌റൈനിൽ താമസക്കാരായ, 2008 ഒക്ടോബർ 1-നും 2021 സെപ്റ്റംബർ 30-നും ഇടയിൽ ജനിച്ച കുട്ടികൾക്ക് 5 പ്രായപരിധി വിഭാഗങ്ങളിലായി പങ്കെടുക്കാം. അഞ്ച് ഗ്രൂപ്പുകളിലായി 180-ലധികം വ്യക്തിഗത ഇനങ്ങളും നിരവധി ടീം ഇനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകൾ ഓൺലൈനായി (www.kcabah.com) മാത്രമേ സ്വീകരിക്കുകയുള്ളൂ.

കലാതിലകം, കലാപ്രതിഭ, ഗ്രൂപ്പ് ചാമ്പ്യൻഷിപ്പുകൾ, കെ.സി.എ പ്രത്യേക അവാർഡുകൾ, നാട്യരത്ന, സംഗീത രത്ന, കലാരത്ന, സാഹിത്യ രത്ന പുരസ്കാരങ്ങൾ എന്നിവയ്ക്ക് പുറമെ മികച്ച സ്കൂൾ, നൃത്ത-സംഗീത അധ്യാപക അവാർഡുകളും വിതരണം ചെയ്യും. മുൻവർഷങ്ങളിലെ പോലെ മികച്ച പിന്തുണ നൽകുന്ന രക്ഷിതാക്കൾക്കും സഹകാരികൾക്കും കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി നന്ദി അറിയിച്ചു.
#KCABahrain #IndianTalentScan2026 #BahrainEvents #4PMNews

article-image

dsvdfsdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed