കെ.സി.ഇ.സി. മാർ ഇവാനിയോസ് തിരുമേനിയ്ക്ക് സ്വീകരണം നല്‍കി


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിലെ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ (കെ.സി.ഇ.സി.) നേത്യത്വത്തില്‍ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ യു.കെ., യൂറോപ്പ്, ആഫ്രിക്ക, മുബൈ ഭദ്രാസനങ്ങളുടെ അധിപന്‍ റൈറ്റ് റവ. പി. ഡി. ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പയ്ക്ക് സ്വീകരണം നല്‍കി. കെ.സി.ഇ.സി. പ്രസിഡന്റ് വെരി. റവ. സ്ലീബാ പോൾ കോർ എപ്പിസ്കോപ്പയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് ജനറൽ സെക്രട്ടറി റിച്ചി കളത്തൂരേത്ത് സ്വാഗതവും ട്രഷറർ ഏബ്രഹാം തോമസ് നന്ദിയും രേഖപ്പെടുത്തി.

ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മ പാരീഷില്‍ വെച്ച് നടത്തിയ സ്വീകരണ യോഗത്തിന് കെ.സി.ഇ.സി. വൈസ് പ്രസിഡന്റുമാരായ റവ. സാമുവേല്‍ വര്‍ഗ്ഗീസ്, റവ. പി. രാജന്‍, റവ. മാത്യൂസ് ഡേവിഡ്, റവ. ഫാദര്‍ തോമസുകുട്ടി പി. എന്‍., റവ. ഫാദര്‍ റിജോ ചാക്കോ, റവ. അനീഷ് സാമുവേല്‍ ജോണ്‍, റവ. ഫാദര്‍ ജേക്കബ് കല്ലുവിള എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തിരുമേനിയുടെ മറുപടി പ്രസംഗത്തില്‍ കെ.സി.ഇ.സി. യുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

article-image

asadsas

You might also like

  • Lulu Exchange
  • Straight Forward

Most Viewed