ദി ഏഷ്യൻ സ്‌കൂളിൽ 'സ്ട്രീംസ്‌കേപ്പ്സ് 2026' ഗ്രാന്റ് ഫിനാലെ നടന്നു


പ്രദീപ് പുറവങ്കര

മനാമ: ദി ഏഷ്യൻ സ്‌കൂൾ ബഹ്‌റൈൻ 11, 12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'സ്ട്രീംസ്‌കേപ്പ്സ് 2026' (STREAMSCAPES 2026) എക്സിബിഷന്റെ ഗ്രാന്റ് ഫിനാലെ സ്കൂൾ ക്യാമ്പസിൽ വെച്ച് നടന്നു. ഹ്യുമാനിറ്റീസ്, കോമേഴ്‌സ്, സയൻസ് വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയും സാങ്കേതിക മികവും പ്രതിഫലിപ്പിക്കുന്നതായിരുന്നു പ്രദർശനം.

ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി സി.ഇ.ഒ ഓഫീസ് അഡ്വൈസർ ഡോ. അലി ഹസൻ ഫൊള്ളാദ്, ഐപോയിന്റ് ആൻഡ് യുണിഡാറ്റ ജനറൽ മാനേജർ അരുൾദാസ് തോമസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. വിദ്യാർത്ഥികളുടെ മികച്ച അവതരണങ്ങളെയും ആശയങ്ങളെയും ഇരുവരും പ്രശംസിച്ചു.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം 8-നെ (SDG 8 - മാന്യമായ ജോലിയും സാമ്പത്തിക വളർച്ചയും) മുൻനിർത്തി 'എ.ഐ ഇന്നൊവേഷനിലൂടെ ബഹ്‌റൈനിൽ സ്മാർട്ട് ടൂറിസം പടുത്തുയർത്താം' എന്നതായിരുന്നു ഈ വർഷത്തെ പ്രമേയം. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ബഹ്‌റൈന്റെ ടൂറിസം മേഖല, സാംസ്കാരിക പൈതൃകം, പ്രാദേശിക സംരംഭങ്ങൾ എന്നിവ എങ്ങനെ വികസിപ്പിക്കാമെന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ചു.

ഫൈനലിലെത്തിയ അഞ്ച് ടീമുകളിൽ 'ടീം ഹേവൻ' ഒന്നാം സ്ഥാനവും, 'ടീം നവിഅവൽ' രണ്ടാം സ്ഥാനവും, 'ടീം നൂർ' മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

article-image

swadsdsa

article-image

adsadsas

article-image

dfsdfsdfs

article-image

adsdsads

article-image

dfsdfsdfs

article-image

dsdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed