റിഫ ഈദ് ഗാഹ് ഒരുക്കങ്ങൾ പൂർത്തിയായി; സ്വാഗതസംഘം രൂപീകരിച്ചു
പ്രദീപ് പുറവങ്കര
മനാമ: റിഫ ലുലു ഹൈപ്പർമാർക്കറ്റിന് സമീപം സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ഷൈഖ ഹെസ്സ ഇസ്‌ലാമിക് സെന്റർ സംഘടിപ്പിക്കുന്ന ഈദ് ഗാഹിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. പരിപാടിയുടെ സുഗമമായ സംഘാടനത്തിനായി സ്വാഗതസംഘം രൂപീകരിച്ചു.
സുഹൈൽ മേലടി രക്ഷാധികാരിയായ കമ്മിറ്റിയിൽ അബ്ദുറഹ്മാൻ മുള്ളങ്കോത്തിനെ ചെയർമാനായും റഹീസ് മുല്ലങ്കോത്ത്, അബ്ദുൽ ശുക്കൂർ എന്നിവരെ കൺവീനർമാരായും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: നസീഫ് ടി.പി, റിഫ്ഷാദ് (ജോയിന്റ് കൺവീനർമാർ), നവാഫ് ടി.പി, ഹിഷാം മുള്ളങ്കോത്ത് (വെന്യൂ അറേഞ്ച്മെന്റ്), നബാസ് ഒ.പി (റഫ്രഷ്മെന്റ്). വനിതാ വിഭാഗത്തിന്റെ മേൽനോട്ടത്തിനായി (ലേഡീസ് കെയർ) സീനത്ത് സൈഫുല്ല, നസീമ സുഹൈൽ, നാസില, നാഷിത ടി.പി, ആമിന നവാഫ് എന്നിവരെയും യോഗം തിരഞ്ഞെടുത്തു. ഈദ് ഗാഹിലേക്ക് എത്തുന്ന വിശ്വാസികൾക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു.
േ്ിേ്ി

