ക്രൈസ്തവ എഴുത്തുപുര ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 28ന്
പ്രദീപ് പുറവങ്കര
മനാമ: കിംസ് ഹെൽത്ത് ബഹ്റൈന്റെ സഹകരണത്തോടെ ക്രൈസ്തവ എഴുത്തുപുര ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 28-ന് വ്യാഴാഴ്ച രാവിലെ 9 മണി മുതൽ മുഹറഖിലെ കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിലാണ് ക്യാമ്പ് നടക്കുക.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്കായി ക്രിയാറ്റിനിൻ, SGPT, SGOT, RBS (ബ്ലഡ് ഷുഗർ), ടോട്ടൽ കൊളസ്ട്രോൾ, യൂറിക് ആസിഡ്, ട്രിഗ്ലിസറൈഡ്സ് തുടങ്ങിയ നിർണായക രക്തപരിശോധനകൾ പൂർണ്ണമായും സൗജന്യമായി ചെയ്തുകൊടുക്കും. ഇതിന് പുറമെ വിദഗ്ധ ഡോക്ടർമാരുടെ ഫോളോഅപ്പ് കൺസൾട്ടേഷൻ സൗകര്യവും ക്യാമ്പിൽ ലഭ്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
സമൂഹത്തിൽ ആരോഗ്യപരിപാലന ബോധവത്കരണം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ മെഡിക്കൽ ക്യാമ്പിലേക്ക് ആവശ്യമുള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ക്രൈസ്തവ എഴുത്തുപുര ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികൾ ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകും.
േ്ിേി

