കിന്റർഗാർട്ടൻ അധ്യാപകർക്കായി പുതിയ കോഴ്സ് ആരംഭിക്കാൻ ബഹ്റൈൻ യൂണിവേഴ്സിറ്റി; പാർലമെന്റ് സമിതിയുടെ അംഗീകാരം
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ കിന്റർഗാർട്ടൻ, നഴ്സറി ജീവനക്കാർക്കായി പുതിയ യോഗ്യതാ കോഴ്സ് അവതരിപ്പിക്കാനുള്ള ബഹ്റൈൻ യൂണിവേഴ്സിറ്റിയുടെ നിർദ്ദേശത്തിന് പാർലമെന്റിന്റെ സർവീസ് കമ്മിറ്റി അംഗീകാരം നൽകി. രാജ്യത്തെ പ്രീ-സ്കൂൾ വിദ്യാഭ്യാസ മേഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
പരമ്പരാഗത ഡിപ്ലോമയേക്കാൾ, സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ഈ മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് പ്രാക്ടിക്കൽ പരിശീലനം നൽകുന്ന 'ലെവൽ 5' സർട്ടിഫിക്കറ്റ് കോഴ്സാണ് കൂടുതൽ അനുയോജ്യമെന്ന് സർവകലാശാല വ്യക്തമാക്കി. കുട്ടികളുടെ വികാസം, കളിയിലൂടെയുള്ള പഠനം, ആക്ടിവിറ്റി പ്ലാനിംഗ്, അംഗീകൃത കിന്റർഗാർട്ടനുകളിലെ നേരിട്ടുള്ള പരിശീലനം എന്നിവയൊക്കെയാണ് ഈ കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ഈ കോഴ്സ് 2026 സെപ്റ്റംബറോടെ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് അധികൃതർ അറിയിച്ചു. കൂടാതെ, ഈ മേഖലയിൽ സൂപ്പർവൈസർ, മാനേജ്‌മെന്റ് തസ്തികകളിലേക്ക് ഉയരാൻ ആഗ്രഹിക്കുന്നവർക്കായി 'ലെവൽ 6' യോഗ്യതാ കോഴ്സും പദ്ധതിയിലുണ്ട്. അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ ലഭ്യമാകുന്ന ഈ കോഴ്സുകളിലെ പ്രവേശനത്തിൽ ബഹ്റൈനികൾക്ക് മുൻഗണന ലഭിക്കും.
sdfsdf

