മനുഷ്യക്കടത്ത് കേസുകൾ: പ്രതികളെ ഹൈ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്ത് ബഹ്റൈൻ പബ്ലിക് പ്രോസിക്യൂഷൻ


പ്രദീപ് പുറവങ്കര

മനാമ: രണ്ട് വ്യത്യസ്ത മനുഷ്യക്കടത്ത് കേസുകളിലെ അന്വേഷണം പൂർത്തിയാക്കി പ്രതികളെ ഹൈ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തതായി മനുഷ്യക്കടത്ത് വിരുദ്ധ പ്രോസിക്യൂഷൻ മേധാവി അറിയിച്ചു. പ്രതികൾ നിലവിൽ റിമാൻഡിലാണ്.

ഒന്നാമത്തെ കേസിൽ, ഗാർഹിക തൊഴിലാളിയായി ബഹ്റൈനിൽ എത്തിയ യുവതിയെ പ്രതി നിർബന്ധിത ജോലിക്ക് ഇരയാക്കുകയും കൃത്യമായ കാരണങ്ങളില്ലാതെ മാസങ്ങളോളം ശമ്പളം നൽകാതെ കൈവശം വെക്കുകയും ചെയ്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റിന് കീഴിലുള്ള ഹ്യൂമൻ ട്രാഫിക്കിങ് യൂണിറ്റ് റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ കേസിൽ, പ്രതി യുവതിയെ ഭീഷണിപ്പെടുത്തി പണത്തിനായി നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നിർബന്ധിച്ചതായും കണ്ടെത്തി.

പബ്ലിക് പ്രോസിക്യൂഷൻ രണ്ട് കേസുകളിലും വിശദമായ അന്വേഷണം നടത്തുകയും ഇരകളുടെയും സാക്ഷികളുടെയും മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇരകളായ യുവതികളെ മനുഷ്യക്കടത്ത് വിരുദ്ധ ദേശീയ സമിതിയുടെ കീഴിലുള്ള അഭയകേന്ദ്രത്തിലേക്ക് മാറ്റി. പ്രതികൾക്കെതിരെ വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷമാണ് കോടതിയിലേക്ക് റഫർ ചെയ്തത്. കേസുകളുടെ വിചാരണ ഈ മാസം അവസാനം ആരംഭിക്കും.

article-image

dsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed