ബഹ്റൈനിൽ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി പരിശോധന: 30 പേർ കസ്റ്റഡിയിൽ, 83 പേരെ നാടുകടത്തി


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിൽ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (LMRA) നടത്തിയ വിപുലമായ പരിശോധനകളിൽ നിയമലംഘകരായ 30 തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും 83 പേരെ നാടുകടത്തുകയും ചെയ്തു. മെയ് 10 മുതൽ 16 വരെയുള്ള കാലയളവിൽ രാജ്യത്തുടനീളം 1,222 പരിശോധന ക്യാമ്പയിനുകളും സന്ദർശനങ്ങളുമാണ് അധികൃതർ നടത്തിയത്.

വിവിധ ഗവർണറേറ്റുകളിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ 1,186 പരിശോധനകളും മറ്റ് സർക്കാർ വകുപ്പുകളുമായി സഹകരിച്ച് നടത്തിയ 36 സംയുക്ത ക്യാമ്പയിനുകളും ഇതിൽ ഉൾപ്പെടുന്നു. തൊഴിൽ, താമസ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശോധനകൾ സംഘടിപ്പിച്ചതെന്നും നിയമലംഘകർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ചതായും എൽ.എം.ആർ.എ (LMRA) അറിയിച്ചു.

article-image

sfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed