കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ ഏരിയ സമ്മേളനങ്ങൾക്ക് മെയ് ഒന്നിന് തുടക്കമാകും


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ.) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള ഏരിയ സമ്മേളനങ്ങൾക്ക് മെയ് ഒന്നിന് തുടക്കമാകും. മെയ് 31-നുള്ളിൽ പത്ത് ഏരിയകളിലും സമ്മേളനങ്ങൾ പൂർത്തിയാക്കും. സൽമാനിയ, സൽമാബാദ്, ഗുദൈബിയ, ഹമദ് ടൗൺ, റിഫ, ബുദൈയ, സിത്ര, മുഹറഖ്, ഹിദ്ദ് എന്നീ ഏരിയകളിലാണ് സമ്മേളനങ്ങൾ നടക്കുന്നത്.

ഏരിയ സമ്മേളനങ്ങൾ പൂർത്തിയാകുന്നതോടെ ജൂൺ മാസത്തിൽ ജില്ലാ പ്രതിനിധി സമ്മേളനവും പൊതുസമ്മേളനവും നടക്കും. അടുത്ത രണ്ട് വർഷത്തേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പാണ് സമ്മേളനങ്ങളുടെ പ്രധാന അജണ്ട. ഏഴ് വർഷമായി ബഹ്‌റൈനിൽ സജീവമായ സംഘടനയ്ക്ക് നിലവിൽ 1,600-ൽ അധികം അംഗങ്ങളുണ്ട്.

പ്രവാസിശ്രീ (വനിതാ വിഭാഗം), സൃഷ്ടി (സാഹിത്യ വേദി), ചിൽഡ്രൻസ് പാർലമെന്റ് എന്നിവയ്ക്ക് പുറമെ കായിക വിഭാഗം, ഹോസ്പിറ്റൽ ഇൻഫർമേഷൻ ഡെസ്ക്, ഡെത്ത് ആൻഡ് ചാരിറ്റി വിംഗ് എന്നിവയും കെ.പി.എ.യുടെ കീഴിൽ പ്രവർത്തിക്കുന്നു. നിലവിൽ പ്രസിഡന്റ് അനോജ് മാസ്റ്റർ, ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, സെക്രട്ടറിമാരായ അനിൽ കുമാർ, രജീഷ് പട്ടാഴി, അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ എന്നിവരടങ്ങുന്ന സെക്രട്ടേറിയറ്റാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed