"ഉരുകുന്ന കേരളം, വേവുന്ന മനുഷ്യർ"; കാലാവസ്ഥാ വ്യതിയാനത്തിൽ ചർച്ചാ സദസ്സുമായി എ.കെ.സി.സി ബഹ്റൈൻ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: കേരളം നേരിടുന്ന കടുത്ത വേനലിനെയും കാലാവസ്ഥാ വ്യതിയാനത്തെയും കുറിച്ച് പ്രവാസലോകത്ത് ചർച്ചാ സദസ്സ് സംഘടിപ്പിക്കുന്നു. ബഹ്‌റൈൻ എ.കെ.സി.സി. ഗ്രീൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "ഉരുകുന്ന കേരളം...., വേവുന്ന മനുഷ്യർ" എന്ന പ്രമേയത്തിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. മെയ് രണ്ട് ശനിയാഴ്ച രാവിലെ 11 മണിക്ക് കലവറ ഹാളിൽ നടക്കുന്ന ചർച്ചാ സദസ്സ് പ്രശസ്ത സിനിമാതാരവും കർഷക മിത്ര അവാർഡ് ജേതാവുമായ കൃഷ്ണപ്രസാദ് വെർച്വലായി ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്തെ നിലവിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സമഗ്രമായ പഠനം ആവശ്യമാണെന്നും ഇതിന്റെ ഗൗരവം പൊതുസമൂഹത്തിന്റെയും സർക്കാരിന്റെയും ശ്രദ്ധയിൽപ്പെടുത്താനുമാണ് ഗ്രീൻ ക്ലബ് ലക്ഷ്യമിടുന്നത്. കൃഷിനാശവും സാധാരണക്കാരായ തൊഴിലാളികളുടെ ദുരിതവും ചർച്ചയിൽ പ്രധാന വിഷയങ്ങളാകും. മുൻപും വേനൽക്കാലം ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണത്തെ ഉഷ്ണതരംഗത്തിന്റെ തീവ്രത വലിയ ആശങ്കയാണ് ഉയർത്തുന്നത്. പാടത്തും പറമ്പിലും നിർമ്മാണ മേഖലയിലും പണിയെടുക്കുന്ന മനുഷ്യർ അനുഭവിക്കുന്ന പ്രയാസങ്ങളും കർഷകർ നേരിടുന്ന സാമ്പത്തിക നഷ്ടവും ചർച്ചയിൽ അവലോകനം ചെയ്യും.

വിവിധ രാഷ്ട്രീയ, മത, സാമൂഹ്യ മേഖലകളിലെ വ്യക്തികളെ ഉൾപ്പെടുത്തിക്കൊണ്ട് സൗഹൃദപരമായ അന്തരീക്ഷത്തിലായിരിക്കും ചർച്ച നടക്കുകയെന്ന് കൺവീനർ റിജു മൂഞ്ഞേലി അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 39333701 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed