പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ മെഡിക്കൽ ക്യാമ്പ് മെയ് ഒന്നിന്; രജിസ്‌ട്രേഷൻ തുടരുന്നു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PAPA) ബഹ്‌റൈൻ ലേഡീസ് വിംഗിന്റെ നേതൃത്വത്തിൽ ഹിദ്ദ് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മെയ് ഒന്ന് വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ ഹിദ്ദിലുള്ള അൽ ഹിലാൽ ഹോസ്പിറ്റലിലാണ് ക്യാമ്പ് നടക്കുക.

'നമ്മുടെ ആരോഗ്യമാണ് നമ്മുടെ സമ്പത്ത്' എന്ന സന്ദേശമുയർത്തി സംഘടിപ്പിക്കുന്ന ക്യാമ്പിൽ പ്രവാസികൾക്കായി വിപുലമായ പരിശോധനകളാണ് ഒരുക്കിയിരിക്കുന്നത്. ബ്ലഡ് ഷുഗർ, കൊളസ്‌ട്രോൾ, യൂറിക് ആസിഡ്, ബി.എം.ഐ, ബ്ലഡ് പ്രഷർ, കിഡ്‌നി-ലിവർ സ്‌ക്രീനിംഗ് തുടങ്ങിയവ സൗജന്യമായി നിർവഹിക്കാം. ഇതിനുപുറമെ വിറ്റാമിൻ ഡി, ബി12, ടി.എസ്.എച്ച് പരിശോധനകൾ 3 ബഹ്‌റൈൻ ദിനാർ എന്ന കുറഞ്ഞ നിരക്കിൽ ലഭ്യമാകും.

പരിശോധനകൾക്ക് ശേഷം സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് അൽ ഹിലാൽ ഹോസ്പിറ്റലിന്റെ എല്ലാ ശാഖകളിലും 50% വരെ ഡിസ്‌കൗണ്ട് ലഭിക്കുന്ന പ്രിവിലേജ് കാർഡുകളും വിതരണം ചെയ്യും. പ്രവാസികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയാനും കൃത്യമായ ചികിത്സാ നിർദ്ദേശങ്ങൾ നൽകാനുമാണ് അസോസിയേഷൻ ഈ ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്.

ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ https://papabahrain.com/medical_camp.html എന്ന ലിങ്ക് വഴിയോ താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്: 3627 7961 (ദയ), 3848 3960 (ലിബി), 3949 7263 (റോബിൻ), 3730 2301 (അഞ്ജു).

#PAPA #BahrainNews #MedicalCamp #AlHilalHospital #ExpatsHealth #PathanamthittaAssoc

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed