ലേബർ ഡേ: മെയ് 3 ഞായറാഴ്ച ബഹ്‌റൈനിൽ പൊതുഅവധി പ്രഖ്യാപിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് രാജ്യത്തെ മന്ത്രാലയങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ സർക്കുലർ പുറപ്പെടുവിച്ചു.
ഔദ്യോഗിക അറിയിപ്പ് പ്രകാരം 2026 മെയ് 1 വെള്ളിയാഴ്ചയാണ് ലേബർ ഡേ. എന്നാൽ ഈ ദിനം വാരാന്ത്യ അവധി ദിവസമായ വെള്ളിയാഴ്ച വരുന്നതിനാൽ, പകരം മെയ് 3 ഞായറാഴ്ച പൊതുഅവധി നൽകാൻ തീരുമാനിച്ചു. ഇതനുസരിച്ച് രാജ്യത്തെ സർക്കാർ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഞായറാഴ്ച പ്രവർത്തിക്കുന്നതല്ല.
asdasd



