സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; അധിക വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി


ഷീബ വിജയൻ I കേരളം

തിരുവനന്തപുരം: കടുത്ത ചൂടിനെത്തുടർന്ന് സംസ്ഥാനത്തുണ്ടായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പുറത്തുനിന്ന് അധിക വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. ഏപ്രിൽ മുതൽ മെയ് 15 വരെയുള്ള കാലയളവിലെ ക്ഷാമം പരിഹരിക്കാനാണ് ഈ അടിയന്തര നടപടി.

പരമാവധി 250 മെഗാവാട്ട് വരെ വൈദ്യുതി ഇത്തരത്തിൽ വാങ്ങാം. എന്നാൽ, ഒരു യൂണിറ്റിന് പരമാവധി 10 രൂപയിൽ കൂടുതൽ നൽകാൻ പാടില്ലെന്നും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. നിലവിലെ 'ഡേ എഹെഡ് മാർക്കറ്റ്' നിരക്കിനേക്കാൾ പരമാവധി അഞ്ച് പൈസ വരെ അധികം നൽകി എക്സ്ചേഞ്ചുകൾ വഴി വൈദ്യുതി ലഭ്യമാക്കാം.

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡുകൾ ഭേദിക്കുന്ന സാഹചര്യത്തിലാണ് ബോർഡ് റെഗുലേറ്ററി കമ്മീഷനെ സമീപിച്ചത്. ഈ മാസം 18-ന് പ്രതിദിന ഉപയോഗം 117 ദശലക്ഷം യൂണിറ്റിലെത്തിയിരുന്നു. വൈദ്യുതി വാങ്ങൽ പ്രക്രിയ നിരീക്ഷിക്കാൻ പ്രത്യേക കമ്മിറ്റികളെ രൂപീകരിക്കാനും ഓരോ ആഴ്ചയും ലഭ്യമായ വൈദ്യുതിയുടെയും നിരക്കിന്റെയും വിവരങ്ങൾ കമ്മീഷനെ അറിയിക്കാനും നിർദ്ദേശമുണ്ട്. അതോടൊപ്പം, വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെയുള്ള സമയത്ത് വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

article-image

sddsfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed