കണ്ണൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു: ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് നാലാമത്തെ മരണം


ശാരിക l കേരളം

കണ്ണൂർ: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടും മരണം. കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് താമസസ്ഥലത്ത് വെച്ച് പാമ്പ് കടിയേറ്റ മുതുകുട സ്വദേശി നബീസ (70) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പാമ്പുകടിയേറ്റതിനെത്തുടർന്ന് ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ ആന്റിവെനം നൽകി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. ശംഖുവരയൻ പാമ്പാണ് ഇവരെ കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇതോടെ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു.

അതേസമയം, എറണാകുളം ചെറായിയിൽ വിനോദസഞ്ചാരത്തിനെത്തിയ തമിഴ്‌നാട് സ്വദേശിനിക്കും പാമ്പ് കടിയേറ്റു. കോയമ്പത്തൂർ സ്വദേശി ശർമിളയ്ക്കാണ് ചെറായിയിലെ റിസോർട്ടിൽ വെച്ച് കാലിന്റെ വിരലിൽ പാമ്പ് കടിയേറ്റത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

article-image

asdfa

You might also like

  • Lulu Exchange
  • Straight Forward

Most Viewed