ബിഡികെ 100 മത് രക്തദാന ക്യാമ്പ് - പോസ്റ്റർ പ്രകാശനം ചെയ്തു
പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യൻ ക്ലബ്ബിൽ ഡിസംബർ 12 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചക്ക് 1 മണിവരെ നടക്കുന്ന ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) യുടെ 100 മത് രക്തദാന ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം ബഹ്‌റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസ്സൈൻ അൽ ജനാഹി നിർവഹിച്ചു. ബിഡികെ ബഹ്‌റൈൻ ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് റോജി ജോൺ, ജനറൽ സെക്രട്ടറി ജിബിൻ ജോയ്, ട്രെഷറർ സാബു അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.
ഇന്ത്യൻ ക്ലബ്ബും, പ്രവാസി ഗൈഡൻസ് ഫോറവും ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽ ബിഡികെയോടൊപ്പം സഹകരിക്കുന്നുണ്ട്. അൽ അഹ്‍ലി ക്ലബ്ബിൽ നിയാർക്ക് ബഹ്‌റൈൻ സംഘടിപ്പിച്ച സ്പർശം 2025 ന്റെ വേദിയിൽ വെച്ചാണ് പോസ്റ്റർ പ്രകാശനം നടന്നത്.
dfsf
