പ്രതികൂല കാലാവസ്ഥ കാരണം ബഹ്‌റൈൻ–ഖത്തർ ഫെറി സർവീസ് താൽക്കാലികമായി നിർത്തിവെച്ചു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ–ഖത്തർ ഫെറി സർവീസ് പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങൾ മൂലം താൽക്കാലികമായി നിർത്തിവെച്ചതായി സർവീസ് ഓപ്പറേറ്റർ അറിയിച്ചു. മുഹറഖിലെ സാദാഹ് മറീനയും ഖത്തറിലെ അൽ റുവൈസ് പോർട്ടും തമ്മിൽ ബന്ധിപ്പിക്കുന്ന ഫെറി സർവീസ് കഴിഞ്ഞ മാസമാണ് ആരംഭിച്ചത്.
കാലാവസ്ഥാ പ്രശ്നങ്ങൾ കാരണം സർവീസ് നിർത്തിയിരിക്കുകയാണെന്നും, സുരക്ഷിതമായി സർവീസ് വീണ്ടും നടത്താനാകുന്ന സാഹചര്യത്തിൽ യാത്രകൾ പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
sdfdsf
