മരിച്ചാലും, മരിക്കാത്ത ചങ്ങമ്പുഴ - എകെസിസി അക്ഷരകൂട്ട് നവംബർ 26ന്
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ എ.കെ.സി.സിയുടെ പ്രതിമാസ വായന കൂട്ടായ്മയായ "അക്ഷരക്കൂട്ട്" നവംബർ 26-ന് വൈകിട്ട് 7.30-ന് കലവറ ഹാളിൽ വെച്ച് നടക്കും. "മരിച്ചാലും, മരിക്കാത്ത ചങ്ങമ്പുഴ" എന്ന പരിപാടിയാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. പ്രശസ്ത കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കവിതകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ പ്രത്യേക പരിപാടി ബഹ്‌റൈൻ ഇന്ത്യൻ ക്ലബ് പ്രസിഡന്‍റ് ജോസഫ് ജോയ് ഉദ്ഘാടനം ചെയ്യും.വായന താൽപര്യരും എഴുത്തുമോഹികളുമായവരുടെ പ്രതിമാസ കൂടിച്ചേരലാണ് അക്ഷരക്കൂട്ട്. പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് 36800032 അല്ലെങ്കിൽ 38980006 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
adssadsad
