കെ.പി.എഫ്. ചിൽഡ്രൻസ് വിംഗ് 'കളർ കാർണിവൽ' ആഘോഷിച്ചു
പ്രദീപ് പുറവങ്കര
മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം ചിൽഡ്രൻസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ശിശുദിനത്തിന്റെ ഭാഗമായി 'കളർ കാർണിവൽ' പ്രോഗ്രാം സംഘടിപ്പിച്ചു. കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ പരിപാടി നടത്തിയത്. ചിൽഡ്രൻസ് വിങ് പ്രസിഡന്റ് സംയുക്ത് എസ് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മിത്ര റോഷിൽ സ്വാഗതം പറഞ്ഞു. അഭിനയ മികവ് കൊണ്ട് ശ്രദ്ധേയയായ ബാലതാരം സാറാ ലിജിൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ജോയൻറ് സെക്രട്ടറി ആർവിൻ രന്തിഷ് ആശംസകളർപ്പിച്ചു.
ചാച്ചാജിയെ പറ്റിയുള്ള സ്കിറ്റ്, പ്രഭാഷണം, തൊപ്പി നിർമാണം, ആർട്ട് ക്ലാസുകൾ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളിൽ നിരവധി ചിൽഡ്രൻസ് വിങ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. ചടങ്ങിൽ സാറാ ലിജിൻ, ആർട്ട് ക്ലാസ് കോഡിനേറ്റ് ചെയ്ത ദിവ്യാ രതീഷ്, ശ്രുതി രതീഷ് എന്നിവരെ മെമന്റോ നൽകി ആദരിച്ചു.
കെ.പി.എഫ് പ്രസിഡന്റ് സുധീർ തിരുനിലത്ത്, ജോയൻറ് സെക്രട്ടറി രമാ സന്തോഷ്, ട്രഷറർ സുജിത്ത് സോമൻ, ലേഡീസ് വിങ് കൺവീനർ സജ്ന ഷനൂബ് എന്നിവരുൾപ്പെടെ എക്സിക്യൂട്ടീവ് അംഗങ്ങളും ലേഡീസ് വിങ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. നന്ദിത കമനീഷ്, മിത്ര രോഷിൽ എന്നിവർ അവതാരകരായി. ട്രഷറർ അവനിക് പി നന്ദി രേഖപ്പെടുത്തി.
sdgdg
