മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിലെ മുൻ പ്രവാസിയും കണ്ണൂർ വളപട്ടണം സ്വദേശിയുമായ മുഹമ്മദ് റാഫി നാട്ടിൽ നിര്യാതനായി. 63 വയസായിരുന്നു പ്രായം. മനാമ സൂക്കിൽ ഏറെ നാൾ കച്ചവടസ്ഥാപനം നടത്തിയിരുന്ന അദ്ദേഹം 30 വർഷത്തോളം ബഹ്റൈനിൽ പ്രവാസിയായിരുന്നു.

അഞ്ചുവർഷം മുമ്പാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് പോയത്. ഭാര്യ: ഫർസാന. മക്കൾ: സഹ്വ, ഹിബ, തനാസ. മരുമക്കൾ: ഫൈസൽ, അഷ്കർ, ഷകീൽ.

article-image

dsfg

You might also like

  • Straight Forward

Most Viewed