കെ.എം.സി.സി. സ്റ്റുഡന്റ്സ് വിംഗ് കലോത്സവം ‘മഹർജാൻ 2K25’ ന് നാളെ തുടക്കം; 500 വിദ്യാർത്ഥികൾ മാറ്റുരക്കും
പ്രദീപ് പുറവങ്കര
മനാമ, ബഹ്‌റൈൻ: കെ.എം.സി.സി. ബഹ്‌റൈൻ സ്റ്റുഡന്റ്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ കലോത്സവം ‘മഹർജാൻ 2K25’ ന് നാളെ (വ്യാഴം) മനാമ കെ.എം.സി.സി. ഹാളിൽ തുടക്കമാകും. 76 ഇനങ്ങളിലായി 500-ൽ പരം വിദ്യാർത്ഥികളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
നവംബർ 20, 21, 27, 28 തീയതികളിലായിട്ടാണ് കലോത്സവം നടക്കുന്നത്. വൈകീട്ട് ആറ് മണിക്ക് ആരംഭിക്കുന്ന കലാമത്സരങ്ങൾ രണ്ട് വേദികളിലായാണ് സംഘടിപ്പിച്ചിട്ടുള്ളത്. കെ.എം.സി.സി. ബഹ്‌റൈൻ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ ‘മഹർജാൻ 2K25’ ൻ്റെ ഔദ്യോഗിക ഉദ്‌ഘാടന സമ്മേളനം നടക്കും. പരിപാടിയുടെ വിജയത്തിനായി രൂപവത്കരിച്ച വിവിധ സബ് കമ്മറ്റികളുടെ നേതൃത്വത്തിൽ വിപുലമായ അവലോകനയോഗം സംഘടിപ്പിച്ചു. മഹർജാൻ 2k25 സ്വാഗത സംഘം ഓഫിസ് കെ.എം.സി.സി. സംസ്ഥാന സെക്രട്ടറി അഷ്റഫ് കാട്ടിൽപീടിക ഉദ്‌ഘാടനം നിർവഹിച്ചു.
ഗഫൂർ കൈപ്പമംഗലം, അബ്ദുൾ അസീസ് റിഫ, റഫീഖ് തോട്ടക്കര, ഷഹീർ കാട്ടാമ്പള്ളി, ശറഫുദ്ദീൻ മാരായമംഗലം, മുനീർ ഒഞ്ചിയം, ശിഹാബ് പൊന്നാന്നി, പി.കെ. ഇസ്ഹാഖ് തുടങ്ങിയ നിരവധി പ്രമുഖ നേതാക്കൾ ഉദ്ഘാടന ചടങ്ങിലും ഒരുക്കങ്ങളിലും സന്നിഹിതരായിരുന്നു. ബഹ്‌റൈൻ കെ.എം.സി.സി.യുടെ യുവജനവിഭാഗം ആദ്യമായി സംഘടിപ്പിക്കുന്ന ഈ കലോത്സവം വലിയ പ്രോത്സാഹനമാകും എന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
്ിേ്ി
