സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ബഹ്‌റൈനിലെത്തുന്നു
പ്രദീപ് പുറവങ്കര
മനാമ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ നൂറാം വാർഷിക സമ്മേളന പ്രചാരണാർത്ഥം സമസ്ത ബഹ്‌റൈൻ ചാപ്റ്റർ പ്രചാരണ സമ്മേളനം സംഘടിപ്പിക്കുന്നു. സമസ്ത പ്രസിഡന്റും 'സയ്യിദുൽ ഉലമാ'യുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ബഹ്‌റൈനിൽ എത്തും.
ഡിസംബർ 5 വെള്ളിയാഴ്ച സൽമാനിയ കെ.സിറ്റി ഹാളിൽ വെച്ചാണ് പരിപാടികൾ നടക്കുക. വൈകിട്ട് 4 മണിക്ക് പ്രതിനിധി സമ്മേളനത്തോടെ തുടക്കമാകുന്ന പരിപാടിയിൽ തുടർന്ന് സാംസ്‌കാരിക സംഗമവും സമാപന പൊതുസമ്മേളനവും നടക്കും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ബഹ്‌റൈനിലെ വിവിധ മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും.
'ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' എന്ന പ്രമേയത്തിൽ 2026 ഫെബ്രുവരി 4 മുതൽ 8 വരെ കാസർഗോഡ് കുണിയയിലാണ് സമസ്തയുടെ നൂറാം വാർഷിക അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്. ബഹ്‌റൈനിൽ നടക്കുന്ന പ്രചാരണ സമ്മേളനം വിജയകരമാക്കാൻ വിപുലമായ സ്വാഗത സംഘം രൂപീകരിച്ച് പ്രവർത്തനങ്ങൾ നടന്നുവരുന്നതായി സംഘാടകർ അറിയിച്ചു.
sdfdsf
sfsdf
