വിസ്ഡം-ടി.എം.ഡബ്ല്യു.എയുടെ എസ്.ഐ.ആർ. ബോധവൽക്കരണ പരിപാടി ഇന്ന് രാത്രി മനാമയിൽ
പ്രദീപ് പുറവങ്കര
മനാമ: വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ബഹ്‌റൈൻ ചാപ്റ്റർ, തലശ്ശേരി മുസ്‌ലിം വെൽഫെയർ അസോസിയേഷനുമായി (ടി.എം.ഡബ്ല്യു.എ) ചേർന്ന് നടത്തുന്ന പ്രത്യേക എസ്.ഐ.ആർ. (വോട്ട് രെജിസ്ട്രേഷനുമായി ബന്ധപ്പെട്ട) ബോധവൽക്കരണ പരിപാടിയും ഹെൽപ് ഡെസ്‌കും ഇന്ന് രാത്രി (നവംബർ 15 ശനിയാഴ്ച) നടക്കും. മനാമ കെ-സിറ്റി ഹാളിൽ വെച്ച് രാത്രി 8:30-ന് ആരംഭിക്കുന്ന പരിപാടി, കച്ചവട സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന സാധാരണക്കാരായ പ്രവാസികളുടെ സൗകര്യാർത്ഥം രാത്രി 11:30 വരെ തുടരും.
വോട്ട് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ സംശയ നിവാരണത്തിനും, വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കുന്നതിനും സഹായം തേടുന്നതിനും എല്ലാവരും പരിപാടിയിൽ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
sdfsdf
