സംസ്കൃതി ഖത്തർ പന്ത്രണ്ടാമത് സി വി ശ്രീരാമൻ സാഹിത്യ പുരസ്കാരം 2025 ജലീലിയോക്ക്


പ്രദീപ് പുറവങ്കര

 

അഭിനന്ദനങ്ങൾ

"ടിനിറ്റെസ്" എന്ന ചെറുകഥയാണ് ജലീലിയോയെ പുരസ്കാരത്തിനർഹനാക്കിയത്. 50,000 രൂപയും സി വി ശ്രീരാമൻ സ്മാരക പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

2004 മുതൽ ബഹ്‌റൈനിൽ പ്രവാസിയും ബഹ്‌റൈനി ഇംഗ്ലീഷ് ദിനപത്രമായ ‘ദി ഡെയിലി ട്രിബ്യൂണി’ലും ‘ഡിസൈൻഡ് ക്രീയേറ്റീവ് സൊല്യൂഷൻസി’ലും സി ഇ ഒ യുമായ ജലീലിയോ മയ്യഴിക്കടുത്തുള്ള ഒളവിലത്ത് സ്വദേശിയാണ്. ആനുകാലികങ്ങളില്‍ കഥകളും, ഡി സി ബുക്‌സിലൂടെ “റംഗൂൺ സ്രാപ്പ്" എന്ന നോവലും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2023ലെ ‘നവനീതം’ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

പ്രശസ്ത കഥാകാരനും നോവലിസ്റ്റും സാഹിത്യ അക്കാദമി ജേതാവുമായ ശ്രീ അശോകൻ ചെരുവിൽ ചെയർമാനും പ്രമുഖ ചെറുകഥാകൃത്തുക്കളായ അഷ്ടമൂർത്തിയും എസ് സിത്താരയും അംഗങ്ങളുമായിട്ടുള്ള സമിതിയാണ് പുരസ്കാരം നിർണ്ണയിച്ചത്.

ജപ്പാൻ, ചൈന, ആസ്ത്രേലിയ, ന്യൂസിലൻ്റ്, ഫിലിപ്പീൻസ്, കാനഡ, അമേരിക്ക, വിവിധ യൂറോപ്പ്യൻ രാജ്യങ്ങൾ, ഗൾഫുനാടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മലയാളി എഴുത്തുകാരിൽനിന്ന് ലഭിച്ച 76 ചെറുകഥകളാണ് ഈ വർഷം പുരസ്കാരത്തിനായി മത്സരിച്ചത്.

2025 നവംബർ 22 ശനിയാഴ്ച വൈകിട്ട് പുരസ്കാരസമർപ്പണവും സംസ്കാരിക സമ്മേളനവും ദോഹയിൽ വെച്ചു നടക്കും. പ്രശസ്ത കഥാകാരനും നോവലിസ്റ്റുമായ എസ് ഹരീഷ് പുരസ്കാര സമർപ്പണം നടത്തും. തുടർന്ന് പ്രശസ്ത കാഥികനും കെടാമംഗലം സദാനന്ദൻ്റെ ശിഷ്യനുമായ ശ്രീ സുരജ് സത്യനും സംഘവും അവതരിപ്പിക്കുന്ന ഉറൂബിൻ്റെ ‘സുന്ദരികളും സുന്ദരൻമാരും’ കഥാപ്രസംഗം ഉണ്ടായിരിക്കുന്നതാണ്.

article-image

്േ്േ്േ്േ

You might also like

  • Straight Forward

Most Viewed