ഐ.വൈ.സി.സി. ബഹ്‌റൈൻ ഓൺലൈൻ പ്രസംഗമത്സര വിജയികളെ പ്രഖ്യാപിച്ചു


പ്രദീപ് പുറവങ്കര

മനാമ I ഗാന്ധിജയന്തിയോടനുബന്ധിച്ച് ഐ.വൈ.സി.സി. ബഹ്‌റൈൻ സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗമത്സര വിജയികളെ പ്രഖ്യാപിച്ചു. കാലിക പ്രസക്തമായ ഗാന്ധിയൻ ആശയങ്ങളെ മുൻനിർത്തിയാണ് മത്സരാർഥികൾ പങ്കെടുത്തത്. സബ് ജൂനിയർ വിഭാഗത്തിൽ ഫാത്തിമ അനസും, ജൂനിയർ വിഭാഗത്തിൽ റിയ ആയിഷയും, സീനിയർ വിഭാഗത്തിൽ രാജി രാജേഷുമാണ് വിജയികളായത്. സത്യം, അഹിംസ തുടങ്ങിയ ഗാന്ധിജിയുടെ ഉദാത്തമായ ചിന്തകൾക്ക് ഇന്നത്തെ ലോകത്ത് എത്രമാത്രം പ്രസക്തിയുണ്ടെന്ന് വിളിച്ചോതുന്നതായിരുന്നു മത്സരാർഥികളുടെ പ്രസംഗങ്ങൾ. വിജയികളെ ഐ.വൈ.സി.സി. ബഹ്‌റൈൻ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ്, പ്രോഗ്രാം കോർഡിനേറ്റർമാരായ അനസ് റഹീം, ജമീൽ കണ്ണൂർ എന്നിവരും ദേശീയ കോർ കമ്മിറ്റിയും അഭിനന്ദിച്ചു.

article-image

ASXASAS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed