'അക്ഷരമാണ് പ്രതിരോധം' ഐ.സി.എഫ്.) വായനാ ദിന സംഗമം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ I അരുതായ്മകൾക്കെതിരെ അക്ഷരങ്ങൾ കൊണ്ട് പ്രതിരോധം തീർക്കണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്.) വായനാ ദിന സംഗമം അഭിപ്രായപ്പെട്ടു. 'അക്ഷരമാണ് പ്രതിരോധം' എന്ന ശീർഷകത്തിൽ നടക്കുന്ന പ്രവാസി വായന പ്രചാരണ കാമ്പയിന്റെ ഭാഗമായി ഐ.സി.എഫ്. ബഹ്റൈനിലെ വിവിധ യൂണിറ്റുകളിൽ പരിപാടികൾ സംഘടിപ്പിച്ചു. പന്ത്രണ്ട് വർഷം പൂർത്തിയാക്കിയ 'പ്രവാസി വായന' മാസികയുടെ പ്രാധാന്യം സംഗമം എടുത്തുപറഞ്ഞു. വായനയിലൂടെയുള്ള അക്ഷര വിപ്ലവത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് മുഹറഖ് റീജിയനിലെ ഖലാലി യൂണിറ്റിൽ നടന്ന സംഗമത്തിൽ പങ്കെടുത്തവർ ആഹ്വാനം ചെയ്തു. സയ്യിദ് എളങ്കൂർ മുത്തുകോയ തങ്ങൾ, അബ്ദുൽ ഹകീം സഖാഫി കിനാലൂർ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.

article-image

FGGGFGF

You might also like

  • Straight Forward

Most Viewed