ബഹ്റൈൻ പ്രതിഭ വനിതാവേദി സമ്മേളനം: സ്വാഗത സംഘം രൂപീകരിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈൻ പ്രതിഭ വനിതാവേദിയുടെ പത്തൊമ്പതാം കേന്ദ്ര സമ്മേളന നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരിച്ചു. പ്രതിഭ സെൻററിൽ വച്ച് നടന്ന സ്വാഗത സംഘ രൂപീകരണ യോഗം മുഖ്യരക്ഷാധികാരി ബിനുമണ്ണിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, രക്ഷാധികാരി സമിതി അംഗം ഷീജ വീരമണി എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. വൈസ്പ്രസിഡണ്ട് ഷീല ശശി അധ്യക്ഷത വഹിച്ച യോഗത്തിന് ജോയിന്റ് സെക്രട്ടറി സജിത സതീഷ് സ്വാഗതം പറഞ്ഞു. വനിത വേദി പ്രസിഡണ്ട് ഷമിത സുരേന്ദ്രൻ സന്നിഹിതയായിരുന്നു.

വനിതാവേദി സെക്രട്ടറി റീഗ പ്രദീപ് സ്വാഗത സംഘം പാനൽ അവതരിപ്പിച്ചു. ഷീബ രാജീവൻ ചെയർപേഴ്സണായും ഷീല ശശി കൺവീനറായും 75 അംഗ സ്വാഗത സംഘത്തെ തെരഞ്ഞെടുത്തു. സമ്മേളനത്തിന്റെ ലോഗോ പ്രകാശനം രക്ഷാധികാരി സമിതി അംഗം ഷീബ രാജീവന് നൽകി കൊണ്ട് ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ നിർവഹിച്ചു.

ഡോ: മാലതി നഗറിൽ വച്ച് ഡിസംബർ 12 നാണ് സമ്മേളനം. സമ്മേളനത്തോടനുബന്ധിച്ച് വിവിധ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

ഭാരവാഹികൾ, ചെയർപേഴ്‌സൺ: ഷീബ രാജീവൻ,കൺവീനർ: ഷീല ശശി ,സാമ്പത്തിക കൺവീനർ: സുജിതാ രാജൻ, ജോയിന്റ് കൺവീനർ: ഷിംന സുരേഷ്, അനുബന്ധ പരിപാടികൾ: കൺവീനർ: ഹർഷ ബബീഷ്,ജോയിന്റ് കൺവീനർ: ദീപ്തി രാജേഷ്, സിപിആർ ട്രെയിനിങ് ക്ലാസ്: കൺവീനർ: ദിവ്യ രഞ്ജിത്ത്, ജോയിന്റ് കൺവീനർ: സരിത മേലത്ത്, സെമിനാർ:കൺവീനർ: രഞ്ജു ഹരീഷ്, ജോയിന്റ് കൺവീനർ: ശ്രീജ ദാസ് ,സ്റ്റേജ്:കൺവീനർ: സജിതാ സതീഷ്, ജോയിന്റ് കൺവീനർ: ജിൻഷ ഷൈജു ,രജിസ്ട്രേഷൻ: കൺവീനർ: മഞ്ജു,ജോയിന്റ് കൺവീനർ: ദീപ്തി നിജേഷ്.,മെമന്റോ: ഷമിത സുരേന്ദ്രൻ, റീഗ പ്രദീപ്‌ ,ഭക്ഷണം :കൺവീനർ: രജി ജയ് ബുഷ്, ജോയിന്റ് കൺവീനർ: അനുശ്രീ ബിനു. മീഡിയ:കൺവീനർ: സുബിന സുലേഷ്, ജോയിന്റ് കൺവീനർ: തസ്‌മി,വളണ്ടിയർ കൺവീനർ: റിൻസി അർജുൻ.

article-image

sdfsdf

You might also like

  • Straight Forward

Most Viewed