ഐ.വൈ.സി.സി ബഹ്‌റൈൻ യാത്രയയപ്പ് സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ മുൻ ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റും മുഹറഖ് ഏരിയ മുൻ പ്രസിഡന്റുമായിരുന്ന മുഹമ്മദ് റഫീഖിന്, ദേശീയ-ഏരിയ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ബഹ്‌റൈനിലെ പ്രമുഖ കൗൺസിലർ കൂടിയായ അദ്ദേഹം ഐ.വൈ.സി.സി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി മൊമെന്റോ കൈമാറി. ദേശീയ വൈസ് പ്രസിഡന്റ് അനസ് റഹീം സംസാരിക്കവെ, സംഘടനയുടെ വളർച്ചയ്ക്ക് റഫീഖ് നൽകിയ സമർപ്പിത സേവനങ്ങളെ അനുസ്മരിച്ചു. ഐ.വൈ.സി.സി എക്സിക്യൂട്ടീവ് അംഗം ശിഹാബ് കറുകപുത്തൂർ, ഏരിയ പ്രസിഡന്റ് മണികണ്ഠൻ ചന്ദ്രോത്ത് എന്നിവർ പങ്കെടുത്തു. മറുപടി പ്രസംഗത്തിൽ, സംഘടന നൽകിയ പിന്തുണക്ക് മുഹമ്മദ് റഫീഖ് നന്ദി അറിയിച്ചു.
sfdsf
