ബഹ്‌റൈൻ പ്രതിഭ റിഫ മേഖല സമ്മേളനം എം.ടി. നഗറിൽ നടന്നു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ പ്രതിഭയുടെ മുപ്പതാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി റിഫ മേഖല സമ്മേളനം പ്രതിഭ സെന്ററിലെ എം ടി വാസുദേവൻ നായർ നഗറിൽ വെച്ച് നടന്നു. പ്രതിഭ രക്ഷാധികാരി സമിതി അംഗം എൻ വി ലിവിൻ കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സ്വരലയ ഗായകരുടെ സ്വാഗത ഗാനത്തോടെയും വനിതകളുടെ സംഗീത നൃത്തത്തോടെയുമാണ് സമ്മേളനം ആരംഭിച്ചത്. സ്വാഗത സംഘം ചെയർമാൻ പ്രദീപ് പതേരി സ്വാഗതം പറഞ്ഞു. മേഖല പ്രസിഡണ്ട് ഷിജു പിണറായി താൽക്കാലിക അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മേഖല സെക്രട്ടറി മഹേഷ് കെ വി പ്രവർത്തന റിപ്പോർട്ടും മേഖല ട്രഷറർ ബാബു വി ടി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പ്രതിഭ കേന്ദ്ര കമ്മറ്റി അംഗം അനിൽ കെ പി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന്, സമ്മേളനം തിരഞ്ഞെടുത്ത പുതിയ മേഖല കമ്മിറ്റി ഭാരവാഹികളെ കേന്ദ്ര വൈസ് പ്രസിഡന്റ് നിഷ സതീഷ് പ്രഖ്യാപിച്ചു. പ്രതിഭ മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ, രക്ഷധികാരി സമിതി അംഗം സി വി നാരായണൻ, കേന്ദ്ര കമ്മറ്റി അംഗം റീഗ പ്രദീപ് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
പുതിയ ഭാരവാഹികളായി രഞ്ജു ഹരീഷ് പ്രസിഡണ്ട്, ബാബു വി ടി സെക്രട്ടറി, ബിനീഷ് ബാബു ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു. ലിജിത്ത് ടി പി (വൈസ് പ്രസിഡന്റ്), ഷിജി വി കെ (ജോയിന്റ് സെക്രട്ടറി), ഷൈജു പി (മെമ്പർഷിപ്പ് സെക്രട്ടറി), ജയേഷ് വി കെ (അസിസ്റ്റന്റ് മെമ്പർഷിപ്പ് സെക്രട്ടറി) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ. ഷിജു പിണറായി, ഷമേജ്, ബാലകൃഷ്ണൻ ടി പി, ഷമിത സുരേന്ദ്രൻ, സരിത മേലത്ത്, രമ്യ മഹേഷ്, ബവീഷ് വാളൂർ, റഷീദ് മേപ്പയൂർ, ശ്രീരാജ് കാന്തലോട്ട്, അൻവർ തായാട്ട്, രഖിൽ രവീന്ദ്രൻ, നിതിൻ ആനന്ദ്, പ്രേമൻ കുന്നോത്ത്, സമദ് ചാവക്കാട് എന്നിവരാണ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ.
പ്രവാസി പെൻഷൻ വർധിപ്പിക്കുക, നോർക്ക ഇൻഷുറൻസ് പദ്ധതിയിൽ മാതാപിതാക്കളെ ഉൾപ്പെടുത്താനും പദ്ധതിയുടെ പ്രയോജനം പ്രവാസം അവസാനിപ്പിച്ച ശേഷവും ലഭ്യമാക്കുക, മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിന് ശക്തമായ നിയമനിർമ്മാണം നടത്തുക, ബഹ്‌റൈനിൽ നിന്നും ദിവസവും കേരളത്തിലെ എയർപോർട്ടുകളിലേക്ക് വിമാന സർവീസ് ഉറപ്പാക്കുക, കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാൾ പദവി നൽകുക എന്നീ പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു. ചന്ദ്രൻ പിണറായി, ഷിജു പിണറായി, രഞ്ജു ഹരീഷ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്.
sdsf
