ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയ്ക്ക് ബഹ്‌റൈനിൽ സ്വീകരണം
പ്രദീപ് പുറവങ്കര
മനാമ: പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയും പരിശുദ്ധ പരുമല തിരുമേനിയുടെ പിൻഗാമിയുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയ്ക്ക് ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് ഇടവകയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
സെന്റ് പീറ്റേഴ്സ് ഇടവകയുടെ പാത്രിയാർക്കൽ വികാർ മാത്യൂസ് മോർ തേവോദോസിയോസ് തിരുമേനിയുടെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ സമ്മേളനത്തിൽ ബഹ്‌റിനിലെ ഇന്ത്യൻ സ്ഥാനപതി എച്ച്. ഇ. വിനോദ് കെ. ജേക്കബ് മുഖ്യ അതിഥിയായി പങ്കെടുത്തു. ബിഷപ്പ് ആൽദോ ബറാഡി (അപ്പോസ്തോലിക് വികാർ, നോർത്തേൺ അറേബ്യ), ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, ബഹ്‌റിനിലെ വിവിധ സഭകളിലെ വൈദിക ശ്രേഷ്ഠർ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കൾ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ കൊറെപ്പിസ്ക്കോപ്പ വട്ടവേലിൽ സ്വാഗതം ആശംസിച്ചു സംസാരിച്ച അനുമോദന സമ്മേളനത്തിൽ, ഇടവക സെക്രട്ടറി മനോഷ് കോര കൃതജ്ഞത രേഖപ്പെടുത്തി.
തുടർന്ന്, ഗൾഫ് എയർ ക്ലബ് സൽമാബാദിൽ വെച്ച് ചലച്ചിത്ര പിന്നണി ഗായിക മൃദുലാ വാര്യർ, ഐഡിയ സ്റ്റാർ സിംഗർ ജേതാവ് അരവിന്ദ്, ഗായകൻ ജോയ് സൈമൺ, അരാഫാത് തുടങ്ങിയവർ നയിച്ച സിംഫോണിയ - 2025 എന്ന സംഗീത സന്ധ്യ അരങ്ങേറി.
dsgdsg
