സി.എച്ച്. സ്മാരക വിഷനറി ലീഡർഷിപ്പ് അവാർഡ് പി.കെ. നവാസിന് സമ്മാനിച്ചു


പ്രദീപ് പുറവങ്കര

മനാമ: കേരളത്തിലെ ന്യൂനപക്ഷ സമൂഹത്തെ വിദ്യാഭ്യാസപരമായും സാമൂഹികപരമായും മുന്നോട്ട് നയിച്ച ദീർഘവീക്ഷണമുള്ള നേതാവായിരുന്നു സി.എച്ച് മുഹമ്മദ് കോയ എന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് അഭിപ്രായപ്പെട്ടു. കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി മനാമ ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സി.എച്ച് മുഹമ്മദ് കോയ അനുസ്മരണ സമ്മേളനത്തിൽ മൂന്നാമത് സി.എച്ച്. സ്മാരക വിഷനറി ലീഡർഷിപ്പ് അവാർഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്‌റൈൻ പാർലമെന്റ് അംഗം ഹസൻ ഈദ് ബുഖാമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ബഹ്‌റൈൻ ജില്ലാ പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ അദ്ധ്യക്ഷത വഹിച്ചു.

അനുസ്മരണ സമ്മേളനത്തിൻ്റെ പ്രചാരണാർത്ഥം 'എന്റെ സി.എച്ച്' എന്ന പ്രമേയത്തിൽ വിവിധ കലാമത്സരങ്ങളും ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചിരുന്നു. ക്വിസ് മത്സരം, പ്രബന്ധ രചന, പത്ര റിപ്പോർട്ടിംങ്, പദസമ്പത്ത്, പ്രസംഗ മത്സരം, രാഷ്ട്രീയ ഗാന ആലാപന മത്സരം, സംഘഗാനം തുടങ്ങിയ ഇനങ്ങളിലായി ജില്ലയിൽ നിന്നുള്ള ഒൻപതോളം ടീമുകളാണ് മാറ്റുരച്ചത്. മത്സരങ്ങളിൽ കുറ്റ്യാടി മണ്ഡലം കമ്മിറ്റി ഓവറോൾ ചാമ്പ്യൻമാരായപ്പോൾ വടകര മണ്ഡലം കമ്മിറ്റി റണ്ണറപ്പായി. ഇരു ടീമുകൾക്കുമുള്ള ഉപഹാരങ്ങൾ അനുസ്മരണ സമ്മേളനത്തിൽ വെച്ച് വിതരണം ചെയ്തു.

എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. നജാഫ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കെ.എം.സി.സി ബഹ്‌റൈന്‍ ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളിക്കുളങ്ങര, വേള്‍ഡ് കെ.എം.സി.സി സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, എം.എസ്.എഫ് സംസ്ഥാന ട്രഷറര്‍ അസ്ഹര്‍ പെരുമുക്ക്, ബഹ്‌റൈന്‍ കെ.എം.സി.സി പ്രസിഡന്റ് ഇന്‍ ചാര്‍ജ് റഫീഖ് തോട്ടക്കര, സുപ്രഭാതം പത്രാധിപര്‍ ടി.പി. ചെറൂപ്പ, ഒ.ഐ.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

കോഴിക്കോട് ജില്ലാ കെ.എം.സി.സി ഭാരവാഹികളായ ട്രഷറര്‍ സുബൈര്‍ പുളിയാവ്, ഓര്‍ഗനൈസിങ് സെക്രട്ടറി നസീം പേരാമ്പ്ര, റസാഖ് ആയഞ്ചേരി, അശ്‌റഫ് തോടന്നൂര്‍, മുഹമ്മദ് ഷാഫി വേളം, ഹമീദ് അയനിക്കാട്, മുഹമ്മദ് സിനാന്‍, റഷീദ് വാല്യക്കോട്, കുഞ്ഞബ്ദുള്ള മാസ്റ്റര്‍ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കെ.എം.സി.സി ബഹ്‌റൈന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. ഇസ്ഹാഖ് സ്വാഗതവും സെക്രട്ടറി മുനീര്‍ ഒഞ്ചിയം നന്ദിയും പറഞ്ഞു.

article-image

aaa

You might also like

  • Straight Forward

Most Viewed