സെൻറ് മേരീസ് കത്തീഡ്രലില്‍ ആദ്യ ഫലപ്പെരുന്നാള്‍ ഒക്ടോബര്‍ 24, 31 തീയതികളില്‍


പ്രദീപ് പുറവങ്കര

മനാമ I ബഹ്‌റൈൻ സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ആദ്യ ഫലപ്പെരുന്നാള്‍ ഒക്ടോബര്‍ 24ന് വെള്ളിയാഴ്ച്ച വിശുദ്ധ കുര്‍ബ്ബാനയെ തുടര്‍ന്ന് ദേവാലയത്തില്‍ വെച്ചും, 31 വെള്ളിയാഴ്ച്ച ബഹ്‌റൈൻ കേരളീയ സമാജത്തില്‍ വെച്ചും നടത്തും. “കൃപയാൽ ശേഖരിക്കപ്പെട്ടു നന്ദിയോടെ നൽകപ്പെട്ടു" എന്നതാണ് ഈ വര്‍ഷത്തെ തീം. 31 വെള്ളിയാഴ്ച്ച നടക്കുന്ന കുടുംബസംഗമത്തില്‍ ഇടവക അംഗങ്ങളുടെ വിവിധ കലാ പരിപാടികള്‍ , രുചികരമായ ഭക്ഷണ ശാലകള്‍ , ഫ്ലാഷ് മോബ്, ഗാനമേള, ഫാഷന്‍ ഷോ, ഗെയിമുകള്‍, ഡാന്‍സ്, സൺഡേ സ്കൂൾ ക്വയരിന്റെ ഗാനങ്ങള്‍, സെൻറ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തില്‍ നടത്തുന്ന വടം വലി മത്സരം എന്നിവ ഉണ്ടായിരിക്കുന്നതാണ് . കേരളത്തിലെ പ്രമുഖ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കല്‍ ഫ്യൂഷന്‍ നൈറ്റ് ഉണ്ടായിരിക്കുന്നതാണ് .

ആദ്യ ഫലപ്പെരുന്നാളിന്റെ വിജയത്തിനായി കത്തീഡ്രല്‍ വികാരി ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, സഹ വികാരി ഫാദര്‍ തോമസ്കുട്ടി പി. എൻ., ട്രസ്‌റ്റി സജി ജോർജ്, സെക്രട്ടറി ബിനു മാത്യൂ ഈപ്പൻ, ഹാര്‍വെസ്റ്റ് ഫെസ്റ്റുവൽ ജനറല്‍ കണ്‍വീനര്‍ വിനു പൗലോസ്, ജോയന്റ് ജനറന്‍ കണ്‍വീനര്‍സ് ജേക്കബ് കൊച്ചുമ്മൻ , ബിനോയ് ജോർജ്ജ് , സെക്രട്ടറി ബിനു ജോര്‍ജ്ജ് എന്നിവരുടെ നേത്യത്വത്തില്‍ മുന്നൂറിലധികം അംഗങ്ങള്‍ ഉള്ള കമ്മറ്റിയാണ് പ്രവർത്തിക്കുന്നതെന്ന് പബ്ലിസിറ്റി കണ്‍വീനര്‍ സന്തോഷ് മാത്യൂ പകലോമറ്റം അറിയിച്ചു.

article-image

ADSADS

You might also like

  • Straight Forward

Most Viewed