ഐ.സി.എഫ്. ഉമ്മുൽ ഹസം മീലാദ് ഫെസ്റ്റ് സമാപിച്ചു; ആർട്ട് ഗാലറി ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര

മനാമ l ഐ.സി.എഫ്. (ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ) ഉമ്മുൽ ഹസം റീജിയൻ 'തിരുവസന്തം - 1500' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച മീലാദ് ക്യാമ്പയിന്റെ ഭാഗമായുള്ള മീലാദ് ഫെസ്റ്റ് സമാപിച്ചു. ഉമ്മുൽ ഹസം ബാങ്കോക്ക് ഹാളിൽ നടന്ന പരിപാടിയിൽ വിദ്യാർഥികളുടെയും പൂർവ്വ വിദ്യാർഥികളുടെയും വിവിധ കലാപരിപാടികളും മത്സരങ്ങളും ദഫ് പ്രദർശനവും അരങ്ങേറി.

ഫെസ്റ്റിന്റെ മുഖ്യ ആകർഷണങ്ങളിലൊന്ന് മജ്മഉ തഅലീമിൽ ഖുർആൻ മദ്റസ വിദ്യാർത്ഥിനികൾ ഒരുക്കിയ ആർട്ട് ഗാലറി, 'മദീന എക്സിബിഷൻ' ആയിരുന്നു. പ്രവാചകനഗരിയുടെ ചരിത്രവും സൗന്ദര്യവും ദൃശ്യവൽക്കരിച്ച ഗാലറി കാണികളുടെ പ്രശംസ നേടി.

 

 

article-image

റീജിയൻ പ്രസിഡന്റ് നസീഫ് അൽ ഹസനിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ഐ.സി.എഫ്. ബഹ്‌റൈൻ നാഷണൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫി ഉദ്ഘാടനം ചെയ്തു. ശമീർ പന്നൂർ, നൗഷാദ് മുട്ടുന്തല, നൗഫൽ മയ്യേരി, അസ്കർ താനൂർ എന്നിവർ ആശംസകൾ നേർന്നു.

മുസദ്ദിഖ് ഹിഷാമി, സമദ് മുസ്‌ലിയാർ, ഇസ്മായിൽ, അസീസ് പൊട്ടച്ചിറ, മുഹ്സിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും റസാഖ് ഹാജി ഇടിയങ്ങര, കബീർ വലിയകത്ത്, മുസ്തഫ പൊന്നാനി, അഷ്കർ മറിയം, സിദ്ദീഖ് മാസ്, ഷമീം ജഫെയർ, സലാം ജൂഫെയ്റർ, ഷാഫി ഹള്ർ എന്നിവർ വിതരണം ചെയ്തു.

article-image

്േു്

You might also like

  • Straight Forward

Most Viewed