മലയാളി മോംസ് മിഡിൽ ഈസ്റ്റ് ബഹ്‌റൈൻ ഓണം ആഘോഷിച്ചു

പ്രദീപ് പുറവങ്കര
മനാമ l മലയാളി മോംസ് മിഡിൽ ഈസ്റ്റ് ബഹ്‌റൈൻ കാൾട്ടൻ ഹോട്ടൽ അദ്‍ലിയയിൽ മലയാളി അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമായി ഓണം ആഘോഷിച്ചു. 200 ലധികം കുട്ടികളുടെയും സ്ത്രീകളുടെയും സജീവമായ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.
വിവിധ കലാപരിപാടികൾക്കും മത്സരപരിപാടികൾക്കുമൊപ്പം, വടംവലി മത്സരവും നടത്തി. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. പരിപാടിയുടെ വിജയത്തിനായി ഷറീൻ ഷൗഖത്തലി, ഷിഫ സുഹൈൽ, ഷഫീല യാസിർ, സ്മിത ജെകബ് സോണിയ വിനു, മെഹ്‌നാസ് മജീദ് എന്നിവർ നേതൃത്വം നൽകി.
zcxzxc