ബഹ്റൈനിലെ രാമന്തളി പ്രവാസി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ l ബഹ്റൈനിലെ രാമന്തളി പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ഓണാഘോഷം സംഘടിപ്പിച്ചു. ജൂഫെയറിലെ ഹോട്ടൽ ക്രിസ്റ്റൽ പാലസിൽ വെച്ച് രാമന്തളി പൊന്നോണം എന്ന പേരിൽ ആണ് പരിപാടി നടന്നത്.

article-image

പ്രശസ്ത കഥാകൃത് ജയചന്ദ്രൻ രാമന്തളി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സെക്രട്ടറി ഷിജിൻ അറുമാടി സ്വാഗതം പറഞ്ഞു. കൂട്ടായ്മയുടെ പ്രസിഡണ്ട് അശോകൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷാധികാരി രാജൻ ആശംസയും ട്രഷറർ സിനി പ്രതീപ് നന്ദിയും പറഞ്ഞു. 

article-image

വിവിധ കലാപരിപാടികളും, ഓണസദ്യയും ഇതോടൊപ്പം ഉണ്ടായിരുന്നു.

article-image

zfx

article-image

fsf

You might also like

Most Viewed