അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ്, ഓയിസിസ് മാൾ ബഹ്‌റൈനുമായി സഹകരിച്ച് സംഘടിപ്പിച്ച


പ്രദീപ് പുറവങ്കര

മനാമ l ഹൃദയാരോഗ്യ സംരക്ഷണത്തിൻ്റെ പ്രാധാന്യം സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ്, ഓയിസിസ് മാൾ ബഹ്‌റൈനുമായി സഹകരിച്ച് സംഘടിപ്പിച്ച "ഹാർട്ട് ഡേ" പരിപാടി വൻ വിജയമായി. ഡോണ്ട് മിസ് എ ബീറ്റ് എന്നതായിരുന്നു പരിപാടിയുടെ മുഖ്യ സന്ദേശം.

article-image

അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിലെ പ്രമുഖ ഡോക്ടർമാർ നയിച്ച സംവാദങ്ങളും ചോദ്യോത്തര സെഷനുകളും ഇതിന്റെ ഭാഗമായി നടന്നു. ഡോ. അബ്ദുൽഖാദർ , ഡോ. സന്തോഷ് , ഡോ. മിൽറ്റ , ഡോ. ജോർജ് , ഡോ. രജനീഷ്, ഡോ. ഹേമന്ത് , ഡോ. ഗാദ എന്നിവരായിരുന്നു സെഷനിൽ പങ്കെടുത്തത്. ഹൃദയസംബന്ധമായ അത്യാഹിതങ്ങളിൽ ജീവൻ രക്ഷിക്കാനാവശ്യമായ സി.പി.ആർ. പരിശീലനവും അൽ ഹിലാൽ ഹെൽത്ത് കെയർ ടീം നൽകി.

ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയിൽ അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് സിഇഒ ഡോ. ശരത് ചന്ദ്രൻ, വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്, ഫിനാൻസ് മാനേജർ സഹൽ ജമാലുദ്ദീൻ, എആർജി ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ വിവേക് സാഗർ, കേക്ക് ബോട്ടീക് സിഇഒ സാഖിബ്, ഹൈപ്പർമാക്സ് മാർക്കറ്റിംഗ് മാനേജർ ജിബ്രാൻ, ബീക്കോ മാർക്കറ്റിംഗ് മാനേജർ നിതീഷ് എന്നിവരും സന്നിഹിതരായിരുന്നു.

article-image

ഫിറ്റ്‌നസ് ഫസ്റ്റ് ടീം നയിച്ച ലഘു വ്യായാമങ്ങളോടെയാണ് പരിപാടി ആരംഭിച്ചത്. വിവിധ ഗെയിമുകളിൽ പങ്കെടുത്ത വിജയികൾക്ക് സമ്മാനങ്ങളും വൗച്ചറുകളും ലഭിച്ചു. വിശിഷ്ടാതിഥികൾ പങ്കെടുത്ത ഹാർട്ട് വാക്ക് ചാലഞ്ചിന് റീജിയണൽ മാർക്കറ്റിംഗ് & സെയിൽസ് മേധാവി മദീഹ ഹബീബ്, ഡിജിറ്റൽ മാർക്കറ്റിംഗ് & മീഡിയ മേധാവി അനം ബച്ലാനി എന്നിവർ നേതൃത്വം നൽകി.

You might also like

Most Viewed