മൊബൈൽ ഇന്റർനെറ്റ് വേഗത്തിൽ ബഹ്‌റൈന് ലോകത്ത് അഞ്ചാം സ്ഥാനം


പ്രദീപ് പുറവങ്കര

മനാമ l മൊബൈൽ ഇന്റർനെറ്റ് വേഗത്തിൽ ലോകത്ത് അഞ്ചാം സ്ഥാനത്തെത്തി ബഹ്‌റൈൻ. ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് വേഗം അളക്കുന്ന യു.എസ്. കമ്പനിയായ ഊക്ലയുടെ 'സ്പീഡ്ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സ്' 2025-ലെ റിപ്പോർട്ടിലാണ് ഈ ശ്രദ്ധേയമായ നേട്ടം ബഹ്റൈൻ കൈവരിച്ചത്.

233.22 എം.ബി.പി.എസ് ഡൗൺലോഡ് വേഗമാണ് ബഹ്‌റൈൻ രേഖപ്പെടുത്തിയത്. പുരോഗതി പ്രാപിച്ച ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറുള്ള ദക്ഷിണ കൊറിയ, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളെയാണ് ബഹ്‌റൈൻ ഈ നേട്ടത്തിലൂടെ മറികടന്നത്.

പ്രാദേശിക ടെലികമ്യൂണിക്കേഷൻ മേഖലയുടെ അതിവേഗ വളർച്ചയും 5ജി നെറ്റ്‌വർക്കുകളുടെ വരവുമാണ് ഈ മുന്നേറ്റത്തിന് പ്രധാന കാരണം.

ഗൾഫ് രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇ. ഒന്നാമതും, ഖത്തർ, കുവൈത്ത് എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുമുണ്ട്. സൗദി അറേബ്യ എട്ടാം സ്ഥാനത്താണ്.

article-image

േിേി്

You might also like

Most Viewed