ബഹ്റൈനിൽ വേനൽക്കാല തൊഴിൽ നിയന്ത്രണം അവസാനിച്ചു


പ്രദീപ് പുറവങ്കര

മനാമ l ബഹ്റൈനിൽ വേനൽക്കാല തൊഴിൽ നിയന്ത്രണം അവസാനിച്ചു. തൊഴിലാളികളെ കൊടും ചൂടിൽനിന്ന് സംരക്ഷിക്കുന്നതിനായി നടപ്പാക്കിയ നിയമം വിജയകരമായിരുന്നവെന്ന് തൊഴിൽ മന്ത്രാലയം അധികൃതർ അറിയിച്ചു.

ജൂൺ 15 മുതൽക്കാണ് നിയമം ആരംഭിച്ചത്. ഇത് പ്രകാരം ഉച്ചക്ക് 12 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയിൽ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് വിലക്കിയിരുന്നു. തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് 2007-ൽ കൊണ്ടുവന്ന ഈ നിയമം, കഴിഞ്ഞ വർഷം രണ്ട് മാസമായിരുന്നത് ഇത്തവണയാണ് മൂന്ന് മാസത്തേക്ക് നീട്ടിയത്.

നിയമം പാലിക്കുന്നതിൽ കമ്പനികളിൽനിന്നും തൊഴിലാളികളിൽനിന്നും മികച്ച സഹകരണമാണ് ലഭിച്ചത്. 99.96 ശതമാനം കമ്പനികളും നിയമം പാലിച്ചു.

രാജ്യത്തുടനീളം 17,600-ൽ അധികം സ്ഥലങ്ങളിൽ നടത്തിയ പരിശോധനകളിൽ ആറ് നിയമലംഘനങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്ന് ലേബർ റിലേഷൻസ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അഖീൽ അബുഹുസൈൻ പറഞ്ഞു.

article-image

േ്ിേി

You might also like

Most Viewed