മനാമ സെൻട്രൽ മാർക്കറ്റിലെ റെസ്റ്റോറന്റുകളിലും കഫേകളിലും പരിശോധ; നിരവധി കടകൾ അടച്ചുപൂട്ടി


പ്രദീപ് പുറവങ്കര

മനാമ l മനാമ സെൻട്രൽ മാർക്കറ്റിലെ നിരവധി റെസ്റ്റോറന്റുകളിലും കഫേകളിലും കാപിറ്റൽ മുനിസിപ്പാലിറ്റി നടത്തിയ വ്യാപക പരിശോധനയെത്തുടർന്ന് നിരവധി കടകൾ അടച്ചുപൂട്ടി. മുനിസിപ്പൽ നിയമങ്ങളും പൊതു ശുചിത്വ നിലവാരവും ഉറപ്പാക്കുന്നതിനായിരുന്നു ഈ നടപടി. നിയമലംഘനങ്ങൾ കണ്ടെത്തിയ മറ്റ് സ്ഥാപനങ്ങൾക്ക് നോട്ടീസും മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്.

നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടും നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ചതിനാലാണ് കടകൾ അടച്ചുപൂട്ടാൻ തീരുമാനിച്ചതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. ഉപയോഗിച്ച എണ്ണകൾ മലിനജല സംവിധാനത്തിലേക്ക് ഒഴുക്കിവിട്ട് തടസ്സങ്ങൾ സൃഷ്ടിച്ചതാണ് പ്രധാന നിയമലംഘനം. ഇത് പൊതുജനാരോഗ്യത്തിനും വാണിജ്യ അന്തരീക്ഷത്തിനും ദോഷകരമാണ്.

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിനും വിവിധ വിപണികളിൽ പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

article-image

േ്ി്

You might also like

Most Viewed