ബഹ്റൈനിൽ ചന്ദ്രഗ്രഹണം കാണാൻ അവസരമൊരുക്കുന്നു


പ്രദീപ് പുറവങ്കര

മനാമ l ബഹ്റൈനിൽ ഈ വരുന്ന ഏഴാം തീയതി ഞായറാഴ്ച ദൃശ്യമാകുന്ന രക്തചന്ദ്രനെയും ചന്ദ്രഗ്രഹണവും കാണാൻ അവസരമൊരുക്കുന്നു. ബഹ്‌റൈൻ അസ്‌ട്രോണമിക്കൽ സൊസൈറ്റി അലുംനി ക്ലബ്ബുമായി സഹകരിച്ചാണ് പൊതു പരിപാടി സംഘടിപ്പിക്കുന്നത്. അദ്‌ലിയയിലെ അലുംനി ക്ലബ്ബിന്റെ ലൈബ്രറി ഹാളിൽ സെപ്റ്റംബർ ഏഴിന് വൈകുന്നേരം 6.30നാണ് പരിപാടി ആരംഭിക്കുക. ഗ്രഹണങ്ങളുടെ ശാസ്ത്രം വിശദീകരിക്കുന്ന പ്രഭാഷണങ്ങൾ, ടെലിസ്‌കോപ്പ് വഴിയുള്ള തത്സമയ നിരീക്ഷണം, വലിയ സ്ക്രീനിൽ ഗ്രഹണത്തിന്റെ തത്സമയ പ്രദർശനം എന്നിവ പരിപാടിയുടെ ഭാഗമാകും.

വൈകുന്നേരം 7.30ന് ഗ്രഹണം ഭാഗികമായി ആരംഭിക്കും. തുടർന്ന് 8.30 മുതൽ 9.52 വരെ ചന്ദ്രൻ പൂർണമായി ഭൂമിയുടെ നിഴലിലേക്ക് പ്രവേശിക്കും. 82 മിനിറ്റ് നീണ്ടുനിൽക്കുന്ന പൂർണഗ്രഹണമാണിത്.രാത്രി പത്തോടെ പരിപാടി അവസാനിക്കും. മുതിർന്നവർക്കും കുട്ടികൾക്കും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ പരിപാടി പൊതുജനങ്ങൾക്കും ഉപയോഗിക്കാം. ലഘുഭക്ഷണവും ലഭ്യമാക്കും. പരിപാടിയിൽ പങ്കെടുക്കാൻ 38990011 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യാം.

article-image

േ്ിേ്

You might also like

Most Viewed