പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ ‘ഓണാരവം 2025’ന്‍റെ പോസ്റ്റർ പ്രകാശനം ചെയ്തു

പ്രദീപ് പുറവങ്കര
മനാമ l ബഹ്റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘ഓണാരവം 2025’ന്‍റെ പോസ്റ്റർ പ്രകാശനം ചെയ്തു. ഉമ്മുൽ ഹസം ടെറസ് ഗാർഡൻ റസ്റ്റാറന്‍റിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്‍റ് വിഷ്ണു വി, സെക്രട്ടറി സുനു കുരുവിള, ട്രഷറർ സുഭാഷ് തോമസ്, വൈസ് പ്രസിഡന്റ് മോൻസി ബാബു എന്നിവർ പങ്കെടുത്തു.
ഓണാരവം കൺവീനർമാരായ റോബിൻ ജോർജ്, ജെയ്സൺ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ വർഗീസ് മോടിയിൽ, വിനീത്, അനിൽ രാഘവൻ, അനിൽ, ബിബിൻ, അഞ്ജു വിഷ്ണു, ലയാ അനിൽ എന്നിവർ പങ്കെടുത്തു. വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഉൾപ്പെടുത്തി സെപ്റ്റംബർ 19 രാവിലെ ഒമ്പത് മുതൽ അദാരി ഹാളിലാണ് പരിപാടി അരങ്ങേറുന്നത്.
കൂപ്പണുകൾക്കായി 3949 7263 അല്ലെങ്കിൽ 3502 9593 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
്ു്ിു