മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം അനുശോചന യോഗം സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ I മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറത്തിൻ്റെ സജീവ പ്രവർത്തകനായിരുന്ന പി. കരുണാകരൻ്റെയും, സജീവ സാമൂഹ്യ പ്രവർത്തകനും പയ്യന്നൂർ സഹൃദയവേദിയുടെ ആദ്യകാല പ്രസിഡൻ്റും മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിൻ്റെ സഹപ്രവർത്തകനുമായിരുന്ന ബാലൻ പയ്യന്നൂരിൻ്റെയും നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. ബി.എം.സി. ഹാളിൽ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം പ്രസിഡൻ്റ് ബാബു കുഞ്ഞിരാമൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. ആർ. പവിത്രൻ, ഫ്രാൻസിസ് കൈതാരത്ത്, ഇ.എ. സലിം, എസ്.വി. ബഷീർ, ഇ.വി. രാജീവ്, എ.ബി. തോമസ്, കെ.ബി. അനിൽ കുമാർ, തോമസ് ഫിലിപ്, ഗോപാലൻ എന്നിവർ അനുശോച പ്രസംഗങ്ങൾ നടത്തി സംസാരിച്ചു. സജിത് വെള്ളികുളങ്ങര, സജി സാമുവൽ, വിനോദ് മാവില കണ്ടി, മുജിബ് റഹ്മാൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. അനിൽ യു.കെ. യോഗ നടപടികൾ നിയന്ത്രിച്ചു.
asas