കേരള സർക്കാരിൻ്റെ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പലസ്തീൻ അംബാസഡർ എത്തും

ഷീബ വിജയൻ
തിരുവനന്തപുരം I സംസ്ഥാന സർക്കാർ പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തുന്ന പരിപാടിയിൽ മുഖ്യാതിഥിയായി പലസ്തീൻ അംബാസഡർ അബ്‌ദുള്ള എം. അബു ഷാവേസ് പങ്കെടുക്കും. കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മാധ്യമോത്സവത്തിന്‍റെ ഭാഗമായാണ് പരിപാടി. 29ന് വൈകുന്നേരം 5ന് ടാഗോർ തിയറ്ററിലാണ് പരിപാടി. മീഡിയ അക്കാദമിയാണ് പരിപാടിയുടെ സംഘാടകർ. പരിപാടിയിൽ ഔദ്യോഗിക സഹകരണം ഉറപ്പാക്കി വ്യക്തമായ രാഷ്ട്രീയസന്ദേശം മുന്നോട്ടുവയ്ക്കുകയാണ് സംസ്ഥാന സർക്കാർ. കേരളത്തിലെത്തുന്ന പലസ്തീൻ അംബാസഡർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട 284 മാധ്യമപ്രവർത്തകർക്കുള്ള സ്മരണാഞ്ജലിയും മാധ്യമോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
AQAasasas