ഐ.വൈ.സി.സി ബഹ്‌റൈൻ പൂൾ പാർട്ടി 2025 സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ I ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി സംഘടിപ്പിച്ച പൂൾ പാർട്ടി 2025 സംഘടിപ്പിച്ചു. വർണാഭമായ പരിപാടികളും, നീന്തൽ മത്സരങ്ങളും ഗാനമേളയും പൂൾ പാർട്ടിക്ക് മികവേകി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് പരിപാടിക്ക് അധ്യക്ഷത വഹിച്ചു. കോർ കമ്മിറ്റി, എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി. വൈകിട്ട് 7 മണിക്ക് ആരംഭിച്ച പരിപാടി പുലർച്ചയോടെയാണ് അവസാനിച്ചത്. ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ട്രഷറർ ബെൻസി ഗനിയുഡ് നന്ദിയും പറഞ്ഞു.
DSDSFDFASSD
EQWEQRWDEQW
ASADFSADFS