തണൽ ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ശാരിക
മനാമ l ആഗസ്റ്റ് 15 ന് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് തണൽ ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ഇതിന്റെ ഭാഗമായി മനാമ കെ സിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി മുജീബ് മാഹി സ്വാഗതം പറഞ്ഞു.
പ്രസിഡണ്ട് നജീബ് കടലായി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ചീഫ് കോർഡിനേറ്റർ റഷീദ് മാഹി, സീനിയർ വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഹസൻ പുറക്കാട്ടിരി, ഷബീർ മാഹി എന്നിവർ ക്യാമ്പിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു.
കെ.ടി. ഹരീന്ദ്രൻ, വി.പി. ഷംസുദ്ദീൻ, സുബൈർ അത്തോളി, ഷിബു പത്തനംതിട്ട, മണിക്കുട്ടൻ, നവാസ് കുണ്ടറ, റിയാസ് ആയഞ്ചേരി, അബ്ദുൽ ജലീൽ, അനിൽ കുമാർ, ഫൈസൽ പാട്ടാണ്ടിയിൽ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ശ്രീജിത്ത് കണ്ണൂർ നന്ദി പറഞ്ഞു.
േേ്ിേ